സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ സമയമില്ലെന്ന് ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍! പുതിയ പഠനമാണ് ഈ വിവരം നല്‍കുന്നത്. 2,000 ത്തിലധികം യുവതി യുവാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെപ്പേരും ആരോഗ്യകരമായി ജിവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തിരക്കേറിയ ജീവിത ശൈലി മൂലം അതിന് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. സര്‍വ്വേ നടത്തിയവരില്‍ മൂക്കാല്‍ഭാഗം പേര്‍ക്കും സമയക്കുറവ് മൂലം ഭക്ഷണം പോലും കഴിക്കാനാകുന്നില്ലെന്ന് അറിയിച്ചു. പത്തില്‍ ആറ് പേര്‍ക്ക് പോഷകാഹാരമെന്തെന്ന കാര്യം പോലും അറിയില്ലെന്നും സര്‍വ്വേ ഫലം പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനത്തിലധികം പേര്‍ തിരക്കുമൂലം ആഹാരം കഴിക്കുന്നത് മാറ്റിവെക്കുന്നവരാണ്. തിരക്കു മൂലം ജിമ്മുകളില്‍ പോകാന്‍ പോലും ഇവരില്‍ അഞ്ചില്‍ ഒരു വിഭാഗത്തിന് സാധിക്കുന്നില്ലത്രേ. തിരക്കേറിയ ജീവിത ശൈലിയെ തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് മൂന്നില്‍ രണ്ട് പേരുമെന്ന് മൈന്‍ഡ്ഫുള്‍ ഷെഫ് എന്ന ഹെല്‍ത്തി റെസിപി ബോക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപരമായ ഡയറ്റ് ജീവിതത്തില്‍ അനിവാര്യമാണെന്നും നമ്മളില്‍ പലരുടെയും ജീവിത ശൈലി അത്തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും മൈന്‍ഡ്ഫുള്‍ ഷെഫ് കോ-ഫൗണ്ടര്‍ ഗൈല്‍സ് ഹംഫ്രീസ് പറയുന്നു.
ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ടോ തങ്ങളെന്ന് ശ്രദ്ധിക്കാന്‍ മൂന്നിലൊന്ന് പേര്‍ക്കും കഴിയുന്നില്ല. പോഷക സമൃദ്ധമായ ആഹാരം കണ്ടെത്തുന്നതില്‍ അറുപത് ശതമാനം പേരും പരാജയപ്പെടുന്നുവെന്നും സര്‍വ്വേ പറയുന്നു. ഭക്ഷണം വാങ്ങാനായി മാര്‍ക്കറ്റുകളിലെത്തുന്നവരില്‍ 68 ശതമാനം പേരും പോഷക സമൃദ്ധമല്ലാത്തതും എന്നാല്‍ പെട്ടന്ന് പാചകം ചെയ്യാന്‍ കഴിയുന്നതുമായി ആഹാരങ്ങളാണ് തെരെഞ്ഞടുക്കുന്നത്. ഇതില്‍ പകുതി പേരും പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ സമയക്കുറവ് മൂലം ഒഴിവാക്കുന്നവരാണ്. കണക്കുകള്‍ പ്രകാരം ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം 136 തവണയെങ്കിലും യഥാസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും സര്‍വ്വേ പറയുന്നു.
Leave a Reply