ന്യൂസ് ഡെസ്ക്, മലയാളം യുകെ

നാളെ രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി യുകെയിലുടനീളമുള്ള മൊബൈൽ ഫോണുകളിൽ ഉച്ച കഴിഞ്ഞ് സൈറൺ ശബ്‌ദം അടിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലേർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരിക്കും അടിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്രയൽ സൈറൺ ആണെന്നുമുള്ള സന്ദേശവും മൊബൈൽ ഫോണുകളിൽ വരും. യുകെയിലുടനീളം ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും അലേർട്ട് ലഭിക്കില്ല. പഴയ ഫോണുകൾ, 4G അല്ലെങ്കിൽ 5G യുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലുള്ളതോ ആയ ഫോണുകൾ തുടങ്ങിയവയിൽ സൈറൺ അടിക്കില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയ്ക്ക് പുറത്തുള്ള നമ്പറുകളുള്ള വിനോദസഞ്ചാരികൾക്കും അറിയിപ്പ് ലഭിക്കും. അലേർട്ട് മൂലം ചില തടസങ്ങളും ഉണ്ടായിട്ടുണ്ട്. സെൽറ്റിക് എഫ്‌സി വനിതാ ടീമും റേഞ്ചേഴ്‌സ് വനിതാ ടീമും തമ്മിലുള്ള ഗ്ലാസ്‌ഗോ ഡെർബിയുടെ സമയം ഉച്ചകഴിഞ്ഞ് 3.05നു മാറ്റിവയ്‌ക്കേണ്ടി വന്നു.

നാഷണൽ ഫയർ അലാറം എന്നാണ് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ഈ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചത്. മോശം കാലാവസ്ഥ പോലെ ജീവന് ആപത്ത് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, ഇതുവരെ അഞ്ച് തവണയാണ് ഇത് ഉപയോഗിച്ചത്. 2023 ഫെബ്രുവരിയിൽ പ്ലിമൗത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ബോംബ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൈറൺ ആദ്യമായി ഉപയോഗിച്ചത്. ഇത് പിന്നീട് സുരക്ഷിതമായി നീക്കം ചെയ്‌തു. സൈറൺ ഫോണുകളിൽ വരുന്നത് ഒഴിവാക്കാനുള്ള ഒരു ഫീച്ചറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫോൺ സൈലന്റിലേക്ക് മാറ്റുന്നത് അലാറം തടയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 2023 ഏപ്രിലിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 5 ദശലക്ഷം ഫോണുകളിലാണ് സൈറൺ അടിച്ചത്.