ട്വിറ്ററിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ വിമർശിച്ച് തൃണമുൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രബർത്തി. ജീൻസും ടീഷർട്ടും ധരിച്ച് പാർലമെന്റിലെത്തിയ ഗൗതം ഗംഭീർ എംപിയുടെ ചിത്രം പങ്കുവെച്ചാണ് മിമിയും വിമർശനം. ജീന്‍സും ഷർട്ടും ധരിച്ചെത്തിയ മിമിക്കും നസ്രത്ത് ജഹാൻ എംപിക്കും കടുത്ത സദാചാര ആക്രമണവും അധിക്ഷേപവുമാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്.
‘ഫാഷൻ പൊലീസ് ഇതുവരെ ഗംഭീറിനെ ആക്രമിച്ചില്ലേ? അതോ അത് സ്ത്രീകൾക്ക് മാത്രമേ ഉള്ളോ? ഗൗതം സുന്ദരനായിരിക്കുന്നു”- ഗംഭീറിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി പങ്കുവെച്ചതിങ്ങനെ. ഇതിന് മറുപടിയായി മിമി കുറിച്ചു: ”അവരിത് വരെ ആക്രമിച്ചിട്ടില്ല. കാരണം ഞങ്ങൾ സ്ത്രീകളായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെട്ടത്. ഗൗതം കാണാൻ സുന്ദരനായിരിക്കുന്നു”.
പാർലമെന്റിലെ ആദ്യദിനത്തിലെ ചിത്രങ്ങൾ മിമിയും നസ്രത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജീൻസും ഷർട്ടും ധരിച്ചെത്തിയ ഇരുവർക്കും കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. സിനിമാ ഷൂട്ടിങ്ങോ ഫാഷൻ ഷോയോ അല്ല പാർലമെന്റാണ് അതെന്നും ഓർമ്മിപ്പിച്ചായിരുന്നു ആക്രമണങ്ങൾ. അശ്ലീലച്ചുവയുള്ളതും അധിക്ഷേപകരവുമായ കമന്റുകളും ട്രോളുകളും ഉണ്ടായിരുന്നു.
എന്നാൽ മത്സരരംഗത്തിറങ്ങിയപ്പോൾ മുതൽ പരിഹാസങ്ങളും ട്രോളുകളും കാണുന്നുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുമായിരുന്നു മിമിയുടെ പ്രതികരണം. കൊല്‍ക്കത്തയിലെ ജാദവ്പൂരിൽ നിന്നാണ് മിമി ലോക്സഭയിലെത്തിയത്, നസ്രത്ത് ജഹാൻ, ബാസിർഹത്ത് മണ്ഡലത്തിൽ നിന്നും.
Has the fashion police attacked Gambhir yet? Or only for the women? I think @GautamGambhir is looking great pic.twitter.com/YqN69h9zTF
— Swati Chaturvedi (@bainjal) May 30, 2019
And its us again
1st day at Parliament @nusratchirps pic.twitter.com/ohBalZTJCV— Mimssi (@mimichakraborty) May 27, 2019
Leave a Reply