സ്വന്തം ലേഖകന്‍
സ്വാന്‍സി: യുക്മ വെയില്‍സ് റീജിയണല്‍ സെക്രട്ടറിയും സ്വാന്‍സി മലയാളി അസോസിയേഷന്‍റെ സജീവാംഗവുമായ സെബാസ്റ്റ്യന്‍ ജോസഫ് (സോണി) കല്ലുകളത്തിന്‍റെ സഹോദരി മിനി സണ്ണി (48 വയസ്സ്) നിര്യാതയായി. ക്യാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ ഇരിക്കെ ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സണ്ണി തോംപുന്നയില്‍ ആണ് മിനിയുടെ ഭര്‍ത്താവ്. സുമിന്‍ സണ്ണി (23), സെറിന്‍ സണ്ണി (14) എന്നിവര്‍ മക്കളാണ്. പരേതനായ ജോസഫ് കല്ലുകളം ആണ് പിതാവ്. തെക്കേടത്ത് കുടുംബാംഗമായ മേരിക്കുട്ടി ജോസഫ് ആണ് മാതാവ്.

സ്വാന്‍സിയില്‍ താമസിക്കുന്ന സോണിയുടെയും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മാനുവല്‍ ജോസഫിന്‍റെയും സഹോദരിയാണ് മരണമടഞ്ഞ മിനി. ഇവരെ കൂടാതെ ജോജിമോന്‍ ജോസഫ് (കണ്ണൂര്‍), പരേതനായ സോജന്‍ ജോസഫ്,  മാത്യൂസ് കല്ലുകളം (യുഎസ്എ), പരേതയായ റെനിമോള്‍, ജിനോയ് ജോസഫ്, തോംസണ്‍ ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം ശനിയാഴ്ച വൈകുന്നേരം സ്വവസതിയായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ തോംപുന്നയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പിതൃഗൃഹമായ ഇത്തിത്താനം കല്ലുകളത്തിലേക്ക് കൊണ്ട് പോകും. ഇവിടെ നിന്നും ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മാതൃ ഇടവകയായ ചങ്ങനാശ്ശേരി പാറേപ്പള്ളിയില്‍ എത്തിച്ച് ഇവിടുത്തെ സെമിത്തേരിയില്‍ സംസ്കരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിനി സണ്ണിയുടെ നിര്യാണത്തില്‍ യുക്മ വെയില്‍സ് റീജിയന്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസ്, സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് റിജോ ജോണ്‍ തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു. മിനിയുടെ മരണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിനുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

IMG_1031