കടുവകളുടെ നടുവിൽപ്പെട്ട യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. വനപ്രദേശത്തുകൂടി ബൈക്കിൽ വരികയായിരുന്ന രണ്ടു യുവാക്കളാണ് കടുവകളുടെ ഇടയിൽപ്പെട്ടത്. കടുവകളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഇരുവർക്കും വിശ്വസിക്കാനായിട്ടില്ല.

യുവാക്കൾ കടുവകളിൽനിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാലു മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ രണ്ടു കടുവകൾ യുവാക്കളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചിരിക്കുന്നത് കാണാം. യുവാക്കളുടെ സമീപത്ത് കടുവ എത്തിയെങ്കിലും ആക്രമിച്ചില്ല. യുവാക്കളുടെ സമീപത്ത് ഏറെനേരം നിന്നശേഷം കടുവകൾ തിരികെ വനത്തിലേക്ക് പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുവഴി ആ സമയത്ത് വന്ന കാറിലുണ്ടായിരുന്നവരാണ് സംഭവം മൊബൈലിൽ ഷൂട്ട് ചെയ്തത്. ബൈക്ക് മുന്നോട്ടു എടുക്കുകയോ ബൈക്കിൽനിന്നും ഇറങ്ങുകയോ ചെയ്യരുതെന്ന് കാറിനകത്ത് ഇരുന്നവർ യുവാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. യുവാക്കൾ ഇതു അനുസരിച്ചു. കടുവകൾ കാട്ടിലേക്ക് തിരികെ പോകുന്നതുവരെ അനങ്ങാതിരുന്നു. യുവാക്കളുടെ ഭാഗത്തുനിന്നും പ്രകോപനം ഒന്നു ഉണ്ടാകാത്തതോടെ കടുവകൾ തിരികെ കാട്ടിലേക്ക് പോയി.