ജിബിൻ എ.എ , മലയാളം യുകെ ന്യൂസ് ടീം 

അധ്യാപകർ സമൂഹത്തിന് പുതിയ അറിവുകൾ നൽകുന്നതോടൊപ്പം, ഒരു നവ തലമുറയെ ശരിയുടെ പാതയിൽ നയിക്കുന്നവരാണ്. നമ്മൾ എല്ലാവരും ആ അധ്യാപക ശ്രേഷ്ടരുടെ ശിക്ഷണത്തിൽ വളർന്നുവന്നവരുമാണ്. അധ്യാപകരുടെ ശിക്ഷണങ്ങൾക്കു വിധേയരായ സമയത്ത് എപ്പോഴെങ്കിലും അവരോട് അരിശം തോന്നുകയും അത്‌ പ്രകടിപ്പിക്കുകയും ചെയ്തവരാണ് നാമെല്ലാവരും. പക്ഷേ അവർ അനുഭവിക്കുന്ന വേദനകൾ ഒരുപക്ഷേ നാം അറിഞ്ഞിട്ടുണ്ടാകില്ല. പല വേദനകളും ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് പെരുമാറുകയും, വിമർശിക്കേണ്ടിടത്ത് വിമർശിച്ചും പോകുന്നവരാണ് അധ്യാപകർ.എന്നാൽ നമ്മുടെ പല അധ്യാപകരും ശമ്പളമില്ലാതെ ഓവർടൈം പണിയെടുക്കുന്നവരാണെന്ന വസ്തുത അറിയാത്തവരാണ് നാം. ധാരാളം അധ്യാപകർ അമിതജോലിഭാരവും , കുറഞ്ഞ വേദനവും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്.നല്ല ശമ്പളം ലഭിക്കുന്നു എന്നൊക്കെ പുറമേ പറയുമെങ്കിലും ഇതാണ് ശരിയായ വസ്തുത.

പഠിപ്പിക്കുന്നതിനായി വർക്ക് ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾക്ക് നൽകുന്ന അസൈൻമെന്റ് പോലുള്ള എക്സ്ട്രാ ആക്റ്റിവിറ്റീസിന് എടുക്കുന്ന സമയം പോലും ശമ്പളത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന വസ്തുത നാം തിരിച്ചറിയണം. ഇതിനായി അധ്യാപകർ എടുക്കുന്ന പരിശ്രമം ചെറുതല്ല. പല വിഷയങ്ങളും പരിശോധിച്ചാവും വർക്കുകൾ തരുന്നതും. അപ്പോൾ തന്നെ പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുക, മൂല്യനിർണയം നടത്തുക തുടങ്ങിയ കാര്യങ്ങൾ വലിയ സമ്മർദ്ദം അധ്യാപകരിൽ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ കൂടുതൽ സമയം സ്കൂളിൽ ചെലവഴിക്കേണ്ടി വരുന്നു, എന്നാൽ അതിനുള്ള ശമ്പളവും ലഭിക്കുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുണൈറ്റഡ് കിംഗ്ഡത്തിലെ(യുകെ)ട്രേഡ് യൂണിയൻ കോൺഗ്രസ്(ടി.യു.സി) ശേഖരിച്ച കണക്കുകൾ പ്രകാരം അധ്യാപകർ ഓരോ ആഴ്ചയും 12.2 മണിക്കൂർ ശമ്പളമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യുന്നു. പ്രീ സ്കൂൾ അധ്യാപകർ ആഴ്ചയിൽ 6.4 മണിക്കൂർ ശമ്പളമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് പറയപ്പെടുന്നു. പ്രൈമറി അധ്യാപകർ 13മണിക്കൂർ അധികവും, ഹയർസെക്കൻഡറി അധ്യാപകർ ശരാശരി 12.8 മണിക്കൂർ അധികവും ജോലി ചെയ്യുന്നു എന്നാണ് പറയുന്നത്. അപ്പോൾ നമ്മുടെ അധ്യാപകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഊഹിക്കാവുന്നതാണ്. അധ്യാപക ജീവിതത്തിലെ പ്രതിസന്ധികൾ എത്രയോ ഗൗരവതരമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്.