ജസ്നയുടേത് ദുരഭിമാന കൊലയോ ? പോലീസ് സംശയിക്കുന്നു.ജസ്നയുടെ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ആലോചിച്ച് പോലീസ്. സംശയം ഒരിക്കലും സത്യമാകരുതേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. ജസ്നയെ തപ്പി മടുത്തതോടെയാണ് എല്ലാ വശങ്ങളും കാര്യഗൗരവത്തോടെ ചിന്തിക്കുന്ന അന്വേഷണ സംഘം ദൃശ്യം മോഡലിൽ ജസ്നയെ വീട്ടുകാർ കൊലപ്പെടുത്തിയോ എന്ന് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജസ്നയുടെ പിതാവിന്റെ കമ്പനി നിർമ്മാണം നടത്തുന്ന മുണ്ടക്കയത്തെ കെട്ടിടത്തിൽ പരിശോധന നടത്തിയത്. സൈറ്റിൽ തൊട്ടതിന് പിന്നാലെ പിതാവ് പോലീസിനെതിരെ രംഗത്തെത്തിയത് ഈ സമയത്ത് കൂടുതൽ സംശയത്തിന് ഇടനൽകുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്നയ്ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിയിരുന്നു. വിദേശ വനിതയുടെ തിരോധാനത്തെ തുടർന്ന് അക്കിടി പറ്റിയ പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. സാധാരണ ഗതിയിൽ അത്തരമൊരു അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താവുന്നതേയുള്ളു. ജസ്നയുടെ മൊബൈൽ ഫോണും മെസേജും പോലീസ് പരിശോധിച്ചു. ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയാണ് നടന്നിയത്. പഴുതടച്ച അന്വേഷണത്തിൽ കണ്ടെത്താനായില്ലെങ്കിൽ സ്വാഭാവികമായും ജസ്ന മരണപ്പെട്ടോ എന്ന് പോലീസ് അന്വേഷിക്കും. പല കേസുകളും ഇത്തരത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് ഭാഷ്യം
ജെസ്‌നയുടെ ഫോണിലെത്തിയ സന്ദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ കേസ് ഇതിനു മുമ്പ് തെളിയിക്കാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.ആദ്യ ഘട്ടത്തിൽ സന്ദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 150 പേരെ പോലീസ് ജസ് ന വിഷയത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളെയോ രണ്ടു പേരെയോ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. അതിനിടയിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു വിവരവും പുറത്തു വിടരുതെന്ന് പോലീസ് നിർദ്ദേശം നൽകി.
അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് പോലീസ് സമ്മതിക്കുന്നുണ്ട്. ജസ്നയുടെ പിതാവിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അക്കാര്യം സമ്മതിക്കാൻ പോലീസ് തയ്യാറല്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറയുന്നു. ദൃശ്യം മോഡൽ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നയാളുടെ ഫോൺ ലോറിക്കുള്ളിൽ എറിഞ്ഞു കൊടുക്കുന്ന രീതി അടുത്ത കാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. ഒരു സിനിമ ഇത്രയധികം സ്വാധീനിക്കുന്നത് ആദ്യത്തെ സംഭവമാണ്.
ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പോലീസിനില്ല. ഒരാൾക്ക് വേണമെങ്കിൽ സ്വയം മറഞ്ഞിരിക്കാം. എന്നാൽ അങ്ങനെയാണെങ്കിൽ തന്നെ ഏതെങ്കിലും ഘട്ടത്തിൽ പുറത്തു വരേണ്ടി വരും. ജസ്നയുടെ തിരോധനത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മുണ്ടക്കയത്തെ വീടിന്റെ നിർമ്മാണം ജനുവരിയിൽ ഉപേക്ഷിച്ചതാണ്. അത് എന്തിനു വേണ്ടി ഉപേക്ഷിച്ചു എന്ന കാര്യം കുറച്ചു നാളായി പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് തൃപ്തികരമായ ഒരു മറുപടി ലഭിച്ചിട്ടില്ല. അതിനിടയിലാണ് പരിശോധന തുടങ്ങിയത്.
ജസ്നയെ കണ്ടെത്തിയില്ലെങ്കിൽ പണി തെറിക്കുമെന്ന അവസ്ഥയിലാണ് പോലീസ്. ജസ്നയെ കണ്ടെത്താൻ പോലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഊഹാപോഹങ്ങൾ ചിലർ എഴുതിയിടുന്നു എന്നാണ് അഛൻ ജയിംസിന്റെ ആരോപണം. വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിതാവിനെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു. തങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിൽ ബന്ധുക്കൾ അതൃപ്തി പ്രകടിപ്പിച്ചു. അതൃപ്തിയുണ്ടെങ്കിലും ഫലമുണ്ടാകുമെന്ന് വീട്ടുകാർ കരുതുന്നില്ല. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തി തരണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ജസ്നക്ക് വൻതോതിൽ വന്ന സന്ദേശങ്ങൾ പോലീസിന് സംശയങ്ങൾ വർധിപ്പിക്കുന്നു.
Leave a Reply