വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കാമുകൻ വെട്ടിക്കൊന്ന് സ്യൂട്ട് കേസിലാക്കി ഒാടയിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ മെട്ചലിലാണ് നടുക്കുന്ന സംഭവം. സംഭവത്തിൽ ബീഹാർ സ്വദേശിയായ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്കിയായ യുവതിയും യുവാവും തമ്മിൽ നീണ്ട നാളത്തെ പ്രണയമായിരുന്നു. ഇരുവരും ഒരു കോളജിലാണ് മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചത്. കോളജ് കാലം മുതലുള്ള ഇൗ പ്രണയം ജോലി കിട്ടിയ ശേഷവും ഇരുവരും തുടർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ വിവാഹം ചെയ്യണമെന്ന യുവാവിന്റെ ആവശ്യം പെൺകുട്ടി നിഷേധിച്ചതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെയോടെയാണ് മെട്ചലിലെ സ്കൂളിനടുത്ത് സ്യൂട്ട് കേസിലാക്കിയ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴുമുതൽ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുനിലുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും മാര്‍ച്ച് നാലിനാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രതിയായ യുവാവും ഒരുമിച്ചുതന്നെയാണ് ജോലി ചെയ്തിരുന്നതും.