ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊവെൻട്രിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയെന്ന വിവരം അധികൃതർ കുടുംബത്തെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത് . മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് വെച്ചാണ് ഇയാളെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . ഏറെ നേരം തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും തുടർന്ന് തിരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.
വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകി യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ദുഃഖകരമായ വാർത്ത യുകെ മലയാളി സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.











Leave a Reply