ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എസെക്സിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ നേഴ്സിംഗ് വിദ്യാർത്ഥിനി ഒവാമി ഡേവിസിനെ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഒവാമിയെ ഹാംഷെയറിൽ നിന്ന് കണ്ടെത്തിയതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നേഴ്സിങ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് ഒവാമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിന് പൊതുജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ കിംഗ്സ് കോളേജിൽ നേഴ്സിംഗിന് പഠിക്കുകയായിരുന്ന ഒവാമിയെ ജൂലൈ 4 – നാണ് വീട്ടിൽ നിന്ന് കാണാതായത്. ജൂലൈ 7 – ന് കൊയ്ഡോണിലെ സിസിടിവിയിലാണ് അവസാനമായി അവളെ കണ്ടത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് 50 ഓളം ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗഭാക്കായത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി 50,000 മണിക്കൂർ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കപ്പെട്ടത്. ഒവാമി കുടുംബത്തോട് സംസാരിച്ചിരുന്നുവെന്നും ആരോഗ്യവതിയായിരിക്കുന്നതായും പോലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയെ കാണാതായതിൻെറ കൂടുതൽ കാരണങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.