മനുവും പ്രതികളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. മനു മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലേക്കു താമസം മാറി. 19നു പറവൂരിലെ ബാറിൽ എത്തിയ മനുവിനെ അവിടെവച്ച് ഓമനക്കുട്ടൻ മർദിച്ചതാണ് തുടക്കം.
കാകൻ മനുവിന്റെ മരണകാരണം തലയ്ക്കേറ്റ പരുക്കെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുപ്പി, കരിങ്കല്ല്, വടി എന്നിവകൊണ്ടു തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിച്ചതിന്റെ പാടുകളുണ്ട്. പറവൂർ ഗലീലിയ തീരത്തുവച്ച് മർദിച്ചശേഷം കടലിൽ മുക്കിപ്പിടിച്ചു.
ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ടെന്ന് ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരോടു വിശദീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ 3 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറും. ബാർ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സംഭവത്തിൽ ഒരാളെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ 6–ാം പ്രതി പുന്നപ്ര പറവൂർ തെക്കേപാലക്കൽ ജോൺ പോളാണ് (32) പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട മനുവിന്റെ (കാകൻ മനു-27) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. പറവൂർ ഗലീലിയ തീരത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെടുത്തത്.
കേസിലെ ഒന്നാം പ്രതി സൈമൺ (സനീഷ് -29), രണ്ടാം പ്രതി കാക്കരിയിൽ ജോസഫ് (ഓമനക്കുട്ടൻ -19), നാലാം പ്രതി തൈപ്പറമ്പിൽ പത്രോസ് ജോൺ (അപ്പാപ്പൻ പത്രോസ് -28), അഞ്ചാം പ്രതി പറയകാട്ടിൽ സെബാസ്റ്റ്യൻ (കൊച്ചുമോൻ -39) എന്നിവരും റിമാൻഡിലാണ്. മൂന്നാം പ്രതി പുന്നപ്ര പനഞ്ചിക്കൽ വീട്ടിൽ ‘ലൈറ്റ്’ എന്നറിയപ്പെടുന്ന ആന്റണി സേവ്യർ (വിപിൻ-28) ഒളിവിലാണ്. ആകെ 14 പ്രതികളുണ്ട്.കഴിഞ്ഞ 19നു രാത്രി 9.30നു പറവൂർ ജംക്‌ഷന് സമീപത്തു സൈമൺ, ഓമനക്കുട്ടൻ,
പത്രോസ് ജോൺ, സെബാസ്റ്റ്യൻ എന്നിവർ ചേർന്നു മനുവിനെ മർദിച്ചിരുന്നു. പറവൂർ ഗലീലീയ കടൽത്തീരത്തുവച്ചു കൊലപ്പെടുത്താനും മൃതദേഹം മറവുചെയ്യാനും ജോൺ പോളിന്റെ സഹായം ലഭിച്ചതായി പൊലീസ് അറിയിച്ചു. ആദ്യം പിടികൂടിയ സൈമൺ, പത്രോസ് ജോൺ എന്നിവർ വ്യാജ മൊഴി നൽകി കേസ് വഴിതിരിക്കാൻ ശ്രമിച്ചു. കൊച്ചുമോനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തത്
Leave a Reply