ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.
നോട്ടിങ്ഹാം: നോട്ടിംഗ്ഹാമില്‍ ഇന്ന് ‘സെന്റ് ജോണ്‍സ്’ മിഷന്‍ നോട്ടിങ്ഹാം, ‘സെന്റ് ഗബ്രിയേല്‍’ മിഷന്‍ ഡെര്‍ബി എന്നിവ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. വൈകിട്ട് ആറു മണിക്ക് അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് (3, Thackerays Lane, Woodthorpe, NG5 4HT)ദൈവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, റെവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. സ്വാഗതത്തിനും ഡിക്രി വായനക്കും ശേഷം മിഷനുകളുടെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍വഹിക്കും.
വിശുദ്ധരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും തിരി തെളിക്കപ്പെടുകയും ചെയ്യും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ നോട്ടിങ്ഹാം, ഡെര്‍ബി, വര്‍ക്സോപ്, ക്ലേ ക്രോസ്സ്, സ്‌കന്‍തോര്‍പ്പ്, ബോസ്റ്റണ്‍, ബര്‍ട്ടന്‍ ഓണ്‍ ട്രെന്‍ഡ്, മാന്‍സ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്നും വിശ്വാസികളെത്തും. ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന വി. കുര്‍ബാനയില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
നാളെ ഇപ്സ്വിച്ചും നോര്‍വിച്ചും മിഷനുകളായി പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്: സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്, (322 , Woodbridge Road, Ipswich, IP4 4BD).
Leave a Reply