ജോസ് എന്‍.യു.
വല്‍ത്താം സ്റ്റോ : സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനം യു.കെ.യില്‍ നവബര്‍ 23 ന് ആരംഭിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.
രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള ബ്രന്‍ഡ് വുഡ്, വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലയിന്‍സികളിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ന് ബുധനാഴ്ച 6.00 ുാ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് (മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം) മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം ങഇആട ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
Leave a Reply