മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് ക്യു- ലീഫ് കപ് യൂത്ത് ഫുട്‌ബോള്‍ ടുര്‍ണമെന്റിന് അഭൂത പൂർവമായ വിജയത്തോടെ സമാപനം. മെയ് മാസം 6 ന് മെയ്ഡ്‌സ്റ്റോണ്‍ ഗലാഗര്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിര്‍ത്തി കേംബ്രിഡ്ജ് സ്പൈക്കേഴ്സ് ടീം വിജയികളായി.
ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ ഫൈനല്‍ മത്സരത്തില്‍ മെയ്ഡ്സ്റ്റോണ്‍ യുണൈറ്റഡ് ടീമിനെയാണ് സ്പൈക്കേഴ്സ് നേരിട്ടത്. ഭാഗ്യഭാഗധേയങ്ങള്‍ മാറിമറിഞ്ഞ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടിലൂടെയാണ് കേംബ്രിഡ്ജ് ചാമ്പ്യന്മാരായത്.
യുകെയില്‍ അങ്ങോളമിങ്ങോളമുള്ള പത്ത് ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനങ്ങള്‍ക്ക് ഗലാഗര്‍ സ്റ്റേഡിയം സാക്ഷിയായി.
ചാമ്പ്യന്മാരായ കേംബ്രിഡ്ജ് സ്പൈക്കേഴ്‌സിന് ക്യു-ലീഫ് കപ് സമ്മാനിച്ചത് ഏം എം എയുടെ മുഖ്യ സ്പോണ്‍സര്‍ കൂടിയായ ക്യു-ലീഫ് കെയര്‍ ഉടമ ജിനു മാത്യൂസ് ആണ്. ചാമ്പ്യന്മാര്‍ക്കുള്ള സമ്മാനത്തുകയായ 1000 പൗണ്ട് സമ്മാനിച്ചത് ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്ത പിന്നാക്കിള്‍ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സാരഥിയായ ഷാജന്‍ എബ്രാഹം ആണ്. ആഷ്ഫോര്‍ഡ് സത്ത് വില്‍സ്ബോറോ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട സോജന്‍ ജോസഫ് വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
വാശിയേറിയ മത്സരത്തില്‍ പൊരുതി തോറ്റ മൈഡ്സ്റ്റോണ്‍ യുണൈറ്റഡിന് റണ്ണര്‍-അപ്പ് ട്രോഫി എം എം എ പ്രസിഡന്റ് ബൈജു ഡാനിയേലും, സമ്മാനത്തുകയായ 500 പൗണ്ട് ആഷ്ഫോര്‍ഡ് ഏം ഓ ടി സെന്റര്‍ ഉടമ ജോസ് ലൂയിസും മെഡലുകള്‍ എം എം എ സെക്രട്ടറി ബൈജു തങ്കച്ചനും സമ്മാനിച്ചു.
മൂന്നാം സ്ഥാനക്കാരായ ടണ്‍ബ്രിഡ്ജ് വെല്‍സ് സ്പോര്‍ട്സ് ലാന്‍ഡ് അക്കാഡമിക്ക് എം എം എ ട്രെഷറര്‍ വര്‍ഗീസ് സ്കറിയ, കമ്മിറ്റി അംഗങ്ങളായ ബിജു ബഹനാന്‍, ജിസ്ന എബി, ശാലിനി റോഫിന്‍ എന്നിവര്‍ സമ്മാനതുകയും ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
നാലാം സ്ഥാനത്തെത്തിയ സൗത്തെന്‍ഡ് മലയാളി ഫുടബോള്‍ ക്ലബിന് സ്റ്റൈസ് ഓഫ് സ്പൈസ് സാരഥി റോഫിന്‍ ഫ്രാന്‍സിസ്, എം എം എ കമ്മിറ്റി അംഗങ്ങളായ ജോഷി ജോസഫ്, ലിബി ഫിലിപ്പ് എന്നിവര്‍ സമ്മാനത്തുകയും ട്രോഫിയും മെഡലുകളും നല്‍കി.
ടൂര്‍ണമെന്റില്‍ 15 ഗോളുകള്‍ നേടിയ മെയ്ഡ്സ്റ്റോണ്‍ യുണൈറ്റഡ് താരം അക്ഷര്‍ സന്തോഷിന് എം എം എ ട്രെഷറര്‍ വര്‍ഗീസ് സ്‌കറിയക്കൊപ്പം ക്യു-ലീഫ് കെയര്‍ നായകന്‍ ജിനു മാത്യൂസ് പുരസ്കാരം നല്‍കി.
പങ്കെടുത്ത ടീമുകളും കാണികളും ഗലാഗര്‍ സ്റ്റേഡിയം ഭാരവാഹികളും എം എം എയുടെ സംഘാടക മികവിനെയും ടൂര്‍ണമെന്റ് നിലവാരത്തെയും മുക്തകണ്ഠം പ്രശംസിച്ചു.
പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസിറ്റര്‍സും കേരള സ്പൈസസ് ആന്‍ഡ് സത്ത് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്നിവരും ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായിരുന്നു.
എല്ലാ സ്പോണ്‍സര്‍മാര്‍ക്കും എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനെ പിന്തുണച്ച വിവിധ വ്യക്തികള്‍ക്കും, മീഡിയ, ഭക്ഷണം, ഡെക്കറേഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്തവര്‍ എന്നിവര്‍ക്കും, റെഫറിമാര്‍, ഗലാഗർ സ്റ്റേഡിയം ഭാരവാഹികള്‍, എം എം എയോടൊപ്പം കെ സി എ അടക്കം ഉള്ള മറ്റു അസ്സോസിയേഷനുകളില്‍ നിന്നും പങ്കെടുത്തവരും പിന്തുണച്ചവര്‍ എന്നിവര്‍ക്കും എം എം എ പ്രസിഡന്റ് ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ മാരായ ബിജു ബഹനാന്‍, ഷൈജന്‍ തോമസ് എന്നിവരും ട്രെഷറര്‍ വര്‍ഗീസ് സ്കറിയയും നന്ദി അറിയിച്ചു.
Leave a Reply