അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ ജീവനോടെ കത്തിച്ച് കൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്‌മോരിയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

റൊഹ്‌മോരിയയിലെ ധോലാജാന്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെ (അഞ്ച്)യെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊന്നത്. പിന്നാലെ തേയിലത്തോട്ടത്തിലെ ജീവനക്കാര്‍ സംഘം ചേര്‍ന്നെത്തി സുനില്‍ താന്തിയെ ജീവനോടെ കത്തിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി കളിക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സുനില്‍ കുട്ടികളോട് ദേഷ്യപ്പെടുകയും പിന്നാലെ അഞ്ചുവയസ്സുകാരനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി കളിക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സുനില്‍ കുട്ടികളോട് ദേഷ്യപ്പെടുകയും പിന്നാലെ അഞ്ചുവയസ്സുകാരനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

കുട്ടി കൊല്ലപ്പെട്ട വിവരമറിഞ്ഞതോടെ നാട്ടുകാരും എസ്‌റ്റേറ്റിലെ തൊഴിലാളികളും രോഷാകുലരായി. തുടര്‍ന്ന് തൊഴിലാളികള്‍ സുനിലിനെ അന്വേഷിച്ചിറങ്ങി. തൊഴിലാളികളെ കണ്ട സുനില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അരക്കിലോമീറ്ററോളം ദൂരം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ജീവനോടെ കത്തിച്ചത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദിബ്രുഘട്ട് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.