പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് ഒക്കെ രസകരമായ എന്തെങ്കിലും ട്രോളന്മാര്‍ക്കായി ലഭിക്കും. ഇത്തവണയും മോഡി പതിവ് തെറ്റിച്ചില്ലെന്നാണ് അന്താരാഷ്ട്ര സംസാരം.. പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രിയുടെ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇത്തവണ ഇതിനാധാരം. ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ലെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളെ ഉദ്ദരിച്ച് ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ പറയുന്നു.

നരേന്ദ്ര മോഡി ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോഡിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ തുറക്കുന്നുമുണ്ട്. എന്നാല്‍ മോഡി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നില്ല.
ഇതിനിടെ ഒരു ഉദ്യോഗസ്ഥന്‍ ഡോര്‍ തുറക്കുന്നത് തടഞ്ഞ് മറുവശത്തേക്ക് കൈചൂണ്ടി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. ഉടനെ രണ്ടു ക്യാമറാമാന്‍മാര്‍ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ തുറന്ന് മോഡിയോട് സംസാരിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഇതിന് പിന്നാലെയാണ് മോഡി കാറില്‍ നിന്നിറങ്ങുന്നതും

ഇതിനെ അടിസ്ഥാനത്തിലാണ് മോഡി കാറില്‍ നിന്നുമിറങ്ങാതെ മാധ്യമങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അടക്കം പറച്ചില്‍. വീഡിയോ വൈറലായതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ മാധ്യമങ്ങളും മോഡിയുടെ ക്യാമറ കാത്തിരിപ്പിന് പിറകെയാണ്….

 

മോദിയുടെ താത്പര്യം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനു കാരണമായിട്ടുണ്ട്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ക്യാമറയ്ക്കും തനിക്കുമിടയില്‍ വന്ന സക്കര്‍ബര്‍ഗിനെ മോഡി ഒരു വശത്തേക്ക് പിടിച്ചു മാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

.