മെയ് 17ന് ശേഷം ലോക്ക് നീട്ടില്ല. രാജ്യത്തിന്റെ ലോക്ക് അഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രെയിന്‍ സര്‍വ്വീസും തുടങ്ങിയതോടെ എല്ലാം പഴയപടി ആകുകയാണ്. ഇളവുകളോടെ മുന്നോട്ട് പോകണമെന്നാണ് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മോദി പറഞ്ഞത്. തീവ്ര ബാധിത മേഖലകളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താം.

അതേസമയം ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്നും മോദി പറഞ്ഞു. കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം.

ലോകമഹായുദ്ധാനന്തരമെന്നതുപോലെ കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഇത് മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്ന കാര്യം നമ്മള്‍ ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

മെയ് 15ന് മുമ്പ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.