മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെത്തുന്നു. ബിലാത്തി കഥ യെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറെ പുതുമകളോടെയാവും തിരശ്ശീലയിലെത്തുക. ചിത്രം പൂര്‍ണ്ണമായും ലണ്ടനിലായിരിക്കും ചിത്രീകരിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ ലാലിനെ കൂടാതെ നിരഞ്ജ് മണിയന്‍ പിള്ള, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറെ നാളുകള്‍ക്ക് ശേഷമാണ് രഞ്ജിത്ത് മോഹന്‍ ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ‘ബിലാത്തി കഥ’യുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത് സേതുവാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനാണ്. മാര്‍ച്ച് ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.