മലയാളി അല്ലെങ്കിലും ഭാനുപ്രിയ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ്. തെലുങ്കില്‍ നിന്നെത്തി മലയാളികളുടെ മനംകവര്‍ന്ന സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പ്പി, അഴകിയ രാവണന്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. രാജശില്‍പ്പിയില്‍ മോഹന്‍ലാലുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. അങ്ങനെ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഭാനുപ്രിയ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യം പറഞ്ഞത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ തെറ്റില്ല. താന്‍ മലയാളത്തിലേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണ്. അതില്‍ തെറ്റ് കാണുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താന്‍ നിയന്ത്രണരേഖ വച്ചിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം. അന്നും ഇന്നും തന്റെ നിലപാട് ഇതാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.