മോഹന്‍ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതല്‍ മികച്ച നടന്‍? മലയാള സിനിമാപ്രേമികള്‍ കാലാകാലങ്ങളായി സുഹൃദ്സംഘങ്ങളില്‍ ചോദിക്കുന്ന ചോദ്യം. പ്രിയനടന്റെ ഗംഭീരപ്രകടനങ്ങളുള്ള ചിത്രങ്ങള്‍ ഉദാഹരണ സഹിതം നിരത്തി തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കാനുള്ള ഒരിക്കലും അവസാനിക്കാത്ത ശ്രമങ്ങള്‍. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ആരാധകപ്പോര് അവിടേക്കുമെത്തി. എന്നാല്‍ ഇതൊക്കെ പ്രേക്ഷകരുടെ കഥ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കഥാപാത്രങ്ങളാക്കി സിനിമകളൊരുക്കിയ ചലച്ചിത്രകാരന്മാരും പല വേദികളില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സംവിധായകന്‍ രഞ്ജിത്തിനാണ് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നത്. ചോദിച്ചത് സാക്ഷാല്‍ മോഹന്‍ലാലും!

മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതത്തെ അടിസ്ഥാനമാക്കി അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ‘ലാല്‍സലാം’ ഷോയുടെ കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ രഞ്ജിത്ത് ആയിരുന്നു അതിഥി. മോഹന്‍ലാല്‍ രഞ്ജിത്തിനോട് തൊടുത്തുവിട്ട റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ആ ചോദ്യവും. ‘ഞാനോ മമ്മൂട്ടിയോ?’ ഒട്ടുമാലോചിക്കാതെ വന്നു രഞ്ജിത്തിന്റെ മറുപടി.. ‘മമ്മൂട്ടി..!’ ചിരിയോടെ മോഹന്‍ലാലിന്റെ പ്രതികരണം.

താങ്കള്‍ക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ‘ഇരുവര്‍’ എന്നും മലയാളത്തിലെ മികച്ച സംവിധായകന്‍ ആരെന്ന ചോദ്യത്തിന് കെ.ജി.ജോര്‍ജ്ജ് എന്നുമായിരുന്നു രഞ്ജിത്തിന്റെ മറുപടി. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ‘ഒരുപാടുണ്ടെന്നും’.

2001ല്‍ പുറത്തെത്തിയ മോഹന്‍ലാല്‍ ചിത്രം ‘രാവണപ്രഭു’വിലൂടെയാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പിന്നീട് നാല് സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഏഴ് സിനിമകള്‍ സംവിധാനം ചെയ്തു. ലോഹം, സ്പിരിറ്റ്, റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം, രാവണപ്രഭു എന്നിവയാണ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ സിനിമകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുത്തന്‍ പണം, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കൈയ്യൊപ്പ്, പ്രജാപതി, ബ്ലാക്ക് എന്നിവ മമ്മൂട്ടിയെ നായകനാക്കിയും അദ്ദേഹം സംവിധാനം ചെയ്തു. തന്റെ അഭിനയജീവിതത്തിന്റെ ഗതി മാറ്റിവിട്ട ഒരാള്‍ രഞ്ജിത്താണെന്ന് മോഹന്‍ലാല്‍ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

  വീഡിയോ കാണാം …..


.