മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വിളിച്ചതിന് ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ അപമാനിച്ചതിന് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്.
ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന് പറഞ്ഞായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, മോഹന്‍ലാലിനെ ‘ലാല്‍ അങ്കിള്‍’ എന്ന് വിളിച്ചത് ചില ലാല്‍ ഫാന്‍സിനു ഇഷ്ടമായില്ല.
തുടര്‍ന്ന് വിനീതിന്റെ പോസ്റ്റിനു കീഴില്‍ തെറിവിളിയും ചീത്തവിളിയുമായി അവരെത്തി. വിനീതിനെ അപമാനിക്കുന്ന രീതിയില്‍ വരെയായി കാര്യങ്ങള്‍. സംഭവം വൈറലായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.

Image result for mohanlal-fans-say-sorry-too-vineeth-sreenivasan

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാപ്പപേക്ഷിച്ചത്.

വിനീത് ശ്രീനിവാസന്‍ എന്ന നമ്മുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്. ലാല്‍ ഫാന്‍സ് പറയുന്നു.
അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.