ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് ഒടിയന്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് തന്നെയാണ് കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണം. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങുകള്‍ പുരേഗമിക്കുകയാണ്. പുതിയ ലുക്ക് ചര്‍ച്ചയായതിനു പിന്നാലെ ഇപ്പോള്‍ മോഹന്‍ലാലിന്റെ കഴുത്തിലെ മാലയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മാലയിലെ ലോക്കറ്റ് ഏറെ പ്രത്യേകതയുള്ളതാണ്. മാലയില്‍ കാളി ദേവിയുടെ ചിത്രമാണുള്ളത്. ഹിന്ദു വിശ്വാസപ്രകാരം കാളി മരണത്തിന്റെ ദേവതയാണ്.
ഈ മാലക്കും സിനിമയിലെ കഥക്കും തമ്മില്‍ എന്തെകിലും ബന്ധമുണ്ടോന്നുള്ള ആലോചനയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് സൂചനകള്‍. സിനിമയ്ക്കായി നൃത്തവും, അയോധന കലകളും അഭ്യസിച്ചിട്ടുള്ള മോഹന്‍ലാല്‍ പക്ഷേ കരിയറില്‍ ഏറ്റവും കൂടുതല്‍ ശാരീരിക അധ്വാനം നടത്തിയ ചിത്രമാണ് ഒടിയന്.
Leave a Reply