മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും. അതെ സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു.
ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’–ഹൃതിക് പറഞ്ഞു.
അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകർ. മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.
Happy Birthday @iHrithik #HappyBirthdayHrithikRoshan
— Mohanlal (@Mohanlal) January 10, 2018
	
		

      
      








            
Leave a Reply