മലയാളത്തിലെ എക്കാലത്തേയും മികച്ച വനിതാ താരമായിരുന്നു ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18ലൂടെ 1984ലിലായിരുന്നു ശോഭന മലയാളത്തില്‍ അരങ്ങേറിയത്. മലയാളം കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന നായികയായി. ഇപ്പോള്‍ സിനിമിയില്‍ സീജവമല്ലെങ്കിലും താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. 2000ത്തില്‍ പുറത്തിറങ്ങിയ വല്യേട്ടനു ശേഷം പിന്നീട് മലയാളത്തില്‍ സജീവമായിരുന്നില്ല അവര്‍. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത തിരയായിരുന്നു ഒടുവിലിറങ്ങിയ ചിത്രം.മലയാളത്തിലെ ശ്രദ്ധേയമായ താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായെത്തി. പ്രേക്ഷകര്‍ നെഞ്ചേറ്റിയ താര ജോഡികളായിരുന്നു അവര്‍.മോഹന്‍ലാലും ശോഭനയും നായികാ നായകന്മാരായെത്തിയ ചിത്രത്തില്‍ ശോഭനയക്ക് മോഹന്‍ലാലിനോടും ചിത്രത്തിന്റെ മൊത്തം അണിയറ പ്രവര്‍ത്തകരോടും മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. മോഹന്‍ലാല്‍ മാപ്പ് പറയിപ്പിക്കുകയായിരുന്നു.
പി ബാലചന്ദ്രന്റെ രചനയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

Image result for mohanlal shobhana

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൂട്ടിംഗില്‍ വൈകിയെത്തിയതിന്റെ പേരില്‍ ആദ്യം മോഹന്‍ലാലും പിന്നീട് ശോഭനയും മുഴുവന്‍ ക്രൂവിനോടും ക്ഷമ പറയുകയായിരുന്നു.
പിറവത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എറണാകുളത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന നടീനടന്മാര്‍ യൂണിറ്റ് വാഹനങ്ങളിലാണ് ലൊക്കേഷനില്‍ എത്തിച്ചിരുന്നത്. വെളുപ്പിനെ താരങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഹോട്ടലില്‍ നിന്നും പുറപ്പെട്ടിരുന്നു.
ചിത്രീകരണ സമയത്ത് കടുത്ത ഒരു നിര്‍ദേശം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ മുന്നോട്ട് വച്ചിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് താരങ്ങള്‍ക്കുള്ള വാഹനം ഹോട്ടലില്‍ നിന്നും പുറപ്പെടും. അതില്‍ കയറി വരാന്‍ സാധിക്കാത്തവര്‍ സ്വന്തം ചെലവില്‍ എത്തണം.
ടികെ രാജീവ് കുമാറിന്റെ നിബന്ധന മോഹന്‍ലാല്‍ അക്ഷരം പ്രതി അനുസരിച്ചു. വെളുപ്പിനെ മുന്ന് അമ്പതിന് തന്നെ താരം വാഹനത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍എല്‍ ബാലകൃഷ്ണയേപ്പോലുള്ളവരായിരുന്നു ഈ തീരുമാനത്തില്‍ ഏറെ വലഞ്ഞത്. മിക്കപ്പോഴും ബസിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്.
എല്ലാ ദിവസവും കാര്യങ്ങള്‍ നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ അഞ്ച് മണിക്കായിരുന്നു ഷൂട്ടിംഗ് ക്രമീകരിച്ചിരുന്നത്. മോഹന്‍ലാലും ശോഭനയും ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അന്ന് ഹോട്ടലില്‍ നിന്നും ശോഭന ഇറങ്ങാന്‍ താമസിച്ചു. മോഹന്‍ലാലിനും ശോഭനയ്ക്കുമായി ഒരു കാറാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. മോഹന്‍ലാല്‍ പതിവുപോലെ നേരത്തെ തന്നെ കാറില്‍ എത്തിയിരുന്നു. ശോഭന വരാത്തതുകൊണ്ട് പുറപ്പെടാന്‍ കഴിഞ്ഞില്ല. എറെ നേരം കാത്തിരുന്ന് മോഹന്‍ലാലിന് ദേഷ്യം പിടിച്ചു. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നിടത്ത് ഇരുവരും എത്തിയത് അഞ്ചേ മുക്കാലിനായിരുന്നു. ലൊക്കേഷനില്‍ എത്തിയ ഉടന്‍ മോഹന്‍ലാല്‍ എല്ലാവരോടും മാപ്പ് പറഞ്ഞു. ശോഭനയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അന്ന് ആ രംഗം ചിത്രീകരിക്കാനായില്ല. പിന്നീട് മറ്റൊരു ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്.