വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം. വിദേശത്ത് വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍, സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിത്താഴെയിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഫ്സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.

അന്ന് നടന്ന ആ സംഭവത്തിന് ദൃക്സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു.  തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയിരുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായി. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ട്- അഫ്സല്‍ പറഞ്ഞു.