ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ശേഷം യുകെ തെരുവിൽ വൻ സംഘർഷം. ഓഗസ്റ്റ് 28 ഞായറാഴ്ച ലെസ്റ്ററിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷമാണ് ആരാധകർ തെരുവിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റിട്ടുണ്ട്. ലെസ്റ്ററിന്റെ ഗോൾഡൻ മൈലിൽ നിരവധി ചെറുപ്പക്കാർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യം വേദനയോടെയാണ് പ്രദേശവാസികൾ കണ്ടത്. പുറത്തു വന്ന ദൃശ്യത്തിൽ ഒരു ഉദ്യോഗസ്ഥൻ അക്രമിയെ പിന്തിരിപ്പിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗരത്തിലെ ബെൽഗ്രേവ് ഏരിയയിലാണ് സംഭവം അരങ്ങേറിയത്. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു എമർജൻസി വർക്കറെ ആക്രമിച്ചതിൽ സംശയിച്ച് 28 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി വിട്ടയച്ചു. സംഭവത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ആക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തെ സംഭവങ്ങളെത്തുടർന്ന്, ഉദ്യോഗസ്ഥർ പ്രദേശത്തെ യുവാക്കളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തുകയാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.