യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങള്‍ക്കായിട്ട് കൈമാറി. മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്‌സ്ആആപ്പില്‍ എല്ലാ അംഗങ്ങളേയും അറിയിക്കുകയും, സംഗമത്തിന്റെ തന്നെ അക്കൗണ്ടില്‍ വരുന്ന തുക അംഗങ്ങളെ സാക്ഷിപ്പെടുത്തി അര്‍ഹരായ കുടുംബങ്ങള്‍ക്കു കൈമാറുന്നു.
ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ചാരിറ്റി പിരിവ് നേരത്തെ തുടങ്ങുകയും സംഗമത്തിലെ അംഗങ്ങള്‍ക്ക് അവരവരുടെ അസോസിയേഷനുകളും, പള്ളികളില്‍ നിന്നും നടത്തിയ പിരിവ് കൊടുത്തത് കൂടാതെ സംഗമത്തിലേ ചാരിറ്റിയിലേയ്ക്ക് കിട്ടിയത് £1345. ഈ ചാരിറ്റിയുടെ ഒരു പ്രത്യകത വാട്ട്‌സ് ആപ്പില്‍ മെസേജ് അയക്കുകയേ ഉള്ളു, നേരിട്ട് ആരോടും വിളിച്ച് ചോദിയ്ക്കുകയില്ല, പിരിഞ്ഞ് കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ മോനിപ്പള്ളി ചീങ്കല്ലേല്‍ നിര്യാതനായ ജോമോന്‍ന്റെ കുടുംബത്തിനും കൂടാതെ വെള്ളപൊക്കത്തില്‍ കഷ്ടത അനുഭവിച്ച ഇടുക്കി ജില്ലയിലെ മുട്ടത്തും, കട്ടപ്പനയിലും, പത്തനംതിട്ടയില്‍ ഒരു കുടുംബത്തിനുമായി തുകകള്‍ കൈമാറി.
യുകെയില്‍ വച്ച് നിര്യാതനായ മോനിപ്പള്ളി മംഗലശ്ശേരില്‍ വിജയകുമാറിന്റെ കുട്ടിയുടെ പേരില്‍ 2 ലക്ഷം രൂപ. കല്ലിടുക്കി കനാലില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 75000 രൂപ വീതം, ആച്ചിക്കല്‍ വണ്ടിയപകടത്തില്‍ നിര്യാതനായ അജീഷിന്റെ കുടുംബത്തിന് 60000 രൂപ, കല്ലിടുക്കി ആരിക്കൊമ്പില്‍ തങ്കമയുടെ കുടുംബത്തിന് 40000 രൂപ ,കല്ലിടുക്കി കുളത്തിങ്കല്‍ തോമ്മാച്ചന്‍ കുടുംബത്തിന് വീട് വയ്ക്കുവാന്‍ 100000 രൂപാ എന്നിവയാണ് മോനിപ്പിള്ളി സംഗമം കൊടുത്ത സഹായങ്ങള്‍.അത് പോലെ മറ്റ് പല കുടുംബങ്ങളേയും മോനിപ്പള്ളി സംഗമത്തിന്റെ പേരില്‍ സഹായിക്കാന്‍ ഇതിനോടകം സാധിച്ചു.ഈ വര്‍ഷത്തെ ചാരിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
മോനിപ്പള്ളി സംഗമം യുകെയ്ക്ക് വേണ്ടി ,സിജു ,വിനോദ്, സന്തോഷ്
Leave a Reply