സിജു സ്റ്റീഫന്‍
കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ഉള്ള മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെ യുകെയിലേക്ക് കുടിയേറിയ മോനിപ്പള്ളിക്കാരുടെ പന്ത്രണ്ടാമത് സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച (21/4/18) സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള വിന്‍സ്ഫോര്‍ഡ് എന്ന സ്ഥലത്തെ യുണെറ്റഡ് റിഫോര്‍മേഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ടു. യുകെയില്‍ നടന്ന കഴിഞ്ഞ പതിനൊന്ന് സംഗമങ്ങളിനേക്കാളും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏതാണ്ട് 200 നടുത്ത് പേര്‍ ഈ വര്‍ഷത്തെ മോനിപ്പള്ളി സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണിയ്ക്ക് കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ തരം ഇന്‍ഡോര്‍ ഗെയിമുകള്‍ സെക്രട്ടറി വിനോദ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. അതിന് ശേഷം ബീഫ് ഫ്രൈയും മീന്‍ കറിയും പുളിശേരി, ചിക്കന്‍ കറി, തോരന്‍ എല്ലാമടങ്ങിയ വിഭവസമൃദ്ധമായ ഊണിന് ശേഷം ബിനു ജോര്‍ജ് ഇരുപുളംകാട്ടില്‍ സാസ്‌കാരിക സമ്മേളനം തുടങ്ങുന്നതിനുള്ള അറിയിപ്പുമായി വേദിയില്‍ എത്തി. റോയി കാഞ്ഞിരത്താനം പത്താം സംഗമത്തില്‍ മോനിപ്പള്ളിയെ ക്കുറിച്ച് എഴുതി ജോജി കോട്ടയം സഗീതം നല്കി. ബിജു നാരായണന്‍ ആലപിച്ച ”മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമം” എന്ന ഗാനം ആലപിക്കാന്‍ ആങ്കര്‍ ബിനു ഇരുപുളം കാട്ടില്‍ സ്റ്റീഫന്‍ താന്നിമൂട്ടിലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു.
വളരെ ലളിതമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംഗമം ആതിഥേയത്വം വഹിച്ച ജിന്‍സ് തോട്ടപ്ലാക്കില്‍ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി വിനോദ് ജലവുങ്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുകയും തുടര്‍ന്ന് സംഗമത്തിന്റെ പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍ പ്രവാസികളായി താമസിയ്ക്കുമ്പോള്‍ ജനിച്ച നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ചുരുങ്ങിയ സമയം എടുത്ത് പ്രസംഗം നടത്തിയതിന് ശേഷം ചാരിറ്റി നടത്തിയതിന്റെ കണക്ക് അവതരിപ്പിച്ചു. ജോണി സാര്‍ ഇലവുംകുഴുപ്പില്‍, സംഗമത്തിന്റെ ആദ്യ പ്രസിഡന്റ് ജോസഫ് ഇലവുങ്കല്‍, സൈമണ്‍ മടത്താംച്ചേരി എല്ലാവരും ചേര്‍ന്ന് പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് മൂന്ന് റൗണ്ട് മല്‍സരമുള്ള ബെസ്റ്റ് കപ്പിള്‍സ് മത്സരങ്ങള്‍, മോനിപ്പള്ളിയിലുള്ള കുന്നക്കാട്ട് മലയും മുതുകുളം മലയുടെയും പേരുകള്‍ ഇട്ട് പുരുഷന്‍മാരുടെ വടംവലി മത്സരം, കൂടാതെ വനിതകള്‍ക്കും കുട്ടികള്‍ക്കും വടം വലി മല്‍സരം നടത്തുകയുണ്ടായി. വാട്ട്‌സ്ആപ്പ് മത്സര വിജയികള്‍ക്കും മനോജ് എല്‍ഐസി ജോളി ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത സാരിയുടെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ മാസം ബര്‍ത്ത്‌ഡേ ഉള്ള എല്ലാവരും ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന കപ്പിള്‍സിനും പുതിയ കപ്പിള്‍സും കേക്ക് കട്ട് ചെയുകയുണ്ടായി. ബെസ്റ്റ് കപ്പിള്‍സ് മല്‍സരത്തില്‍ വിജയിച്ച സ്റ്റിവി, റോബിന്‍, ജെയ്‌മോന്‍, രമ്യ കുടുബങ്ങള്‍ക്ക് സമ്മാനം നല്കുകയുണ്ടായി. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് എല്ലാവരും ചേര്‍ന്ന് ഡാന്‍സ് കളിച്ച് ഏതാണ്ട് 8 മണിയ്ക്ക് മോനിപ്പള്ളി സംഗമം അവസാനിച്ചു. അടുത്ത വര്‍ഷത്തെ സംഗമം വൂസ്റ്ററില്‍ വച്ച് നടത്താന്‍ തീരുമാനിയ്ക്കുകയുണ്ടായി
Leave a Reply