കൊട്ടാരക്കര: സദാചാര ഗുണ്ടകള്‍ ആക്രമിച്ച യുവാവിന്റെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണെന്നാണ് സൂചന. ഏഴുകോണിനു സമീപത്തുള്ള റെയില്‍ വേ ട്രാക്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഞാറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാരായ ഒരുപറ്റം സദാചാര ഗുണ്ടകള്‍ ശ്രീജിത്തിനെയും ഒരു യുവതിയെയും ആക്രമിക്കുന്നത്. ശ്രീജിത്തും യുവതിയും ഉണ്ടായിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ ബഹളുമുണ്ടാക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരെ ചോദ്യം ചെയ്ത ശ്രീജിത്തിനെതിരെ ചിലര്‍ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ട് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ സദാചാര ഗുണ്ടകളില്‍ ചിലര്‍ ചേര്‍ന്ന് ശ്രീജിത്തിനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിനെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാണാതാവുന്നത്. സദാചാര ഗുണ്ടകളുടെ ആക്രമണം ഭയന്ന് മാറി നിന്നതാകാമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.