ലണ്ടൻ: ബ്ലാക്ക്‌പൂളിൽ നിന്ന് കാണാതായ അച്ഛനെയും മകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അഹമ്മദ് കർവാൻ അബ്ദുല്ല (36), ദുനിയ അബ്ദുല്ല (മൂന്ന്) എന്നിവരെ അവസാനമായി കണ്ടത് കടൽത്തീരത്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏപ്രിൽ 10നാണ് ഇവരെ കാണാതായത്. 5 അടി 8 ഇഞ്ച് ഉയരമുള്ള, തവിട്ട് നിറമുള്ള കണ്ണുകളും ചെറിയ കറുത്ത മുടിയും ഇരുണ്ട താടിയും ഉള്ള വ്യക്തിയാണ് അഹമ്മദ്.

ചുരുണ്ട, തോളോളം നീളമുള്ള തവിട്ട് നിറമുള്ള മുടി, തവിട്ട് നിറമുള്ള കണ്ണുകൾ, ഏകദേശം 3 അടി ഉയരം എന്നിങ്ങനെയാണ് ദുനിയയുടെ അടയാളങ്ങൾ. ഇരുവർക്കും മാഞ്ചസ്റ്ററുമായും കെന്റുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അഹമദിനേയും, ദുനിയെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഇരുവരുടെയും ജീവിതം സംബന്ധിച്ച് ഞങ്ങൾ ആശങ്കാകുലരാണെന്നും ബ്ലാക്ക്‌പൂൾ പോലീസിലെ പിസി ആംഗസ് പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ ഇരുവരെയും കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി തെളിവുകളും ശേഖരിച്ചു വരുന്നു. എവിടെങ്കിലും ഇവരെ കാണുകയോ, എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാനോ ആഗ്രഹിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം മേധാവി പറഞ്ഞു. ഇരുവരുടെയും ജീവൻ നഷ്ടപ്പെടാതെ നോക്കാൻ പോലീസ് സംഘം പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.