ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പളവർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നേഴ്സുമാർ നടത്താനൊരുങ്ങുന്ന സമരത്തിന് കൂടുതൽ ജനപിന്തുണ. 106 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമരമാവും ഇത്. ആർ സി എന്നിന്റെ സമര ആഹ്വാനത്തെ ജനങ്ങൾ ഒന്നടങ്കം പിന്തുണയ്ക്കുന്നുണ്ടെന്നും ഇതിൽ നിന്ന് വ്യക്തമാണ്.
പല ആശുപത്രികളിലും ജോലി ചെയുന്ന നേഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം പ്രതിദിന ചിലവുകൾക്ക് പോലും തികയുന്നില്ല. കുടുംബം പോറ്റാൻ കടംമേടിക്കേണ്ട ഗതികേടിലാണ് ആളുകൾ. അഭിനന്ദനങ്ങൾ മാത്രമല്ല ഇവർക്ക് വേണ്ടത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അർഹമായ വേതനം നൽകാൻ അധികാരികൾ തയാറാകണം. അതേസമയം, പൊതുമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അർഹമായ വേതന വർധനവ് നൽകാൻ സർക്കാരിന് പണമുണ്ടെന്നും, അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ അധികാരികൾക്ക് കഴിയില്ലെന്നും മിററിന്റെ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പ്രതികരിച്ചു.
എന്നാൽ നേഴ്സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാരിന് താങ്ങാനാവാത്തതാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധവും വിമർശനവും പല കോണിൽ നിന്നും ഉയരുന്നുണ്ട്. മിനി ബഡ്ജറ്റിലൂടെ സമ്പദ്‌വ്യവസ്ഥ താറുമാറായപ്പോഴും കോവിഡ് വായ്പ പദ്ധതി മുഖേന പണം വെറുതെ കളഞ്ഞപ്പോഴും ഇല്ലാത്ത പ്രതികരണമാണ് സർക്കാർ നേഴ്സുമാരോട് നടത്തുന്നതെന്ന് യൂണിയൻ ആരോപിച്ചു.
Leave a Reply