ലോകത്തിലെ തന്നെ ഏറ്റവും നല്ല ആരോഗ്യപരിപാലന സംവിധാനം നിലവിലുള്ള രാജ്യമാണ് യുകെ. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ൻ്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളിലൂടെയാണ് ആരോഗ്യപരിപാലനം രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലുള്ള ഭൂരിഭാഗം മലയാളികളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എൻഎച്ച്എസിൻ്റെ ഭാഗമാണ്. എൻഎച്ച്എസ് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എൻഎച്ച്എസിലെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ഗുരുതര രോഗികൾക്ക് പോലും ചികിത്സ കിട്ടാൻ വൈകുന്നതും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻ എച്ച് എസ് മാനസികാരോഗ്യ ആശുപത്രികളിൽ 20,000 ഓളം രോഗികൾക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്കൈ ന്യൂസിന്‍റെ പിന്തുണയോടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . 2019 മുതലുള്ള കാലയളവിൽ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20,000 – ലധികം ലൈംഗിക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികൾ എന്നിവ ഉണ്ടായത്.

അക്രമം നടത്തിയവരിൽ ജീവനക്കാരും സഹരോഗികളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആൻ്റ് വെയിൽസ് എന്ന സംഘടന നിലവിലെ സാഹചര്യം ഭയങ്കരവും തികച്ചും അപകടകരവും ആണെന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും പരാതികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് മികച്ച രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് തികച്ചും അപലനീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒരു പൊതു അന്വേഷണം നടത്തുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണമെന്നാണ് സ്ത്രീ രോഗികളുടെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ വ്യാപകമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ വർഷങ്ങളായി ആശങ്കകൾ ഉന്നയിക്കാറുണ്ടന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ആർസിഇയുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര ബെർഗമൾ പറഞ്ഞു.