ലണ്ടന്‍: ഈ വര്‍ഷം ലൈസന്‍സ് റദ്ദാക്കപ്പെട്ട ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം 422 ആയി. ഇവരില്‍ 410 ശതമാനം പേര്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ശിക്ഷയായാണ് ലൈസന്‍സ് നഷ്ടമായത്. ജനുവരിക്കും ജൂലൈക്കുമിടക്ക് ലണ്ടനില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട മിനിക്യാബ് ഡ്രൈവര്‍മാരുടെ കണക്കാണ് ഇത്. 153 ലൈസന്‍സുകള്‍ മോശം പെരുമാറ്റത്തിനും ക്രിമിനല്‍ കുറ്റങ്ങള്‍ക്കുമാണ് റദ്ദാക്കപ്പെട്ടതെങ്കില്‍ 35 പേരെ ലൈംഗികാതിക്രമങ്ങള്‍ക്കാണ് ശിക്ഷിച്ചത്.
ജിഎംബി യൂണിയന്‍ വിവരാവകാശ നിയമപ്രകാരം നേടിയ വിവരങ്ങളാണ് ഇത്. ഏതൊക്കെ ടാക്‌സി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ശിക്ഷിക്കപ്പെട്ടതെന്ന വിവരങ്ങള്‍ രേഖകകളില്‍ വ്യക്തമല്ല. എന്നാല്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാരില്‍ നല്ലൊരു ഭൂരിപക്ഷവും ഊബറില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് യൂണിയന്‍ പറയുന്നു. ഊബറിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നൊണ് തീരുമാനം.
40 ബ്രിട്ടീഷ് നഗരങ്ങളില്‍ സേവനം നടത്തുന്ന ഊബര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഊബര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉന്നയിക്കുന്ന ആരോപണം. 2017 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന ലൈംഗികാതിക്രക്കേസുകള്‍ 48 എണ്ണമായി ഉയര്‍ന്നിരുന്നു.
Leave a Reply