ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെറ്റായ രീതിയിൽ വാഹനം ഓടിച്ച് അപകടം വരുത്തുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പലർക്കും 30 പെനാൽറ്റി പോയിൻറ് ഉണ്ടെങ്കിലും ഇപ്പോഴും സാധുവായ ലൈസൻസ് ഉള്ളതാണ് ഇത്തരം അപകടങ്ങൾ വർധിച്ചു വരുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലൈസൻസ് ഇല്ലാതെ കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിന് കാരണമാകുന്ന സംഭവങ്ങളും നിരവധിയാണ് . കഴിഞ്ഞദിവസം 18 വയസ്സുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെടുകയും മറ്റ് 6 പേർക്ക് പരുക്കു പറ്റുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴി ഉണ്ടാകുന്ന അപകടങ്ങളും ദിനംപ്രതി വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾ ആയിട്ടുള്ളവർക്ക് നിർബന്ധിത പരിശീലനം നൽകണമെന്ന ആവശ്യവും ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ശ്രദ്ധ കൂടാതെ വാഹനം ഓടിക്കുന്നതിന് മൂന്ന് മുതൽ ഒൻപത് വരെ പോയിന്റുകൾ ആണ് പെനാൽറ്റി ആയി നൽകുന്നത് . മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പെനാൽറ്റി ആയി 3 മുതൽ 11 വരെ പോയിന്റുകൾ ലഭിക്കാം. അമിത വേഗതയ്ക്ക് 3 മുതൽ 6 വരെ പോയിന്റുകൾ ആണ് നൽകുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ ലഭിച്ചാൽ ഡ്രൈവർമാർക്ക് സാധാരണയായി ആറ് മാസത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തും.

എന്നാൽ യുകെയിൽ 10056 ഡ്രൈവർമാർക്ക് കുറഞ്ഞത് 12 പോയന്റുകൾ ഉണ്ടായിരുന്നിട്ടും സാധുവായ ലൈസൻസ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെനാൽറ്റി പോയൻ്റുകൾ ലഭിച്ചിട്ടും കോടതിയിൽ നിന്ന് അസാധാരണമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന കാരണങ്ങളിൽ ഇളവുകൾ നേടിയാണ് പലരും ഡ്രൈവിംഗ് വിലക്കുകളിൽ നിന്ന് ഒഴിവാകുന്നത്. എന്നാൽ സ്ഥിരമായി പെനാൽറ്റി പോയൻ്റുകൾ ലഭിക്കുന്ന ഡ്രൈവർമാർക്ക് ഇളവ് നൽകുന്നത് പുനഃ പരിശോധിക്കണമെന്നാണ് റോഡ് സുരക്ഷാ ചാരിറ്റിയായ ഐഎഎം റോഡ്‌സ്മാർട്ടിലെ പോളിസി ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടർ നിക്കോളാസ് ലൈസ് പറയുന്നത്. പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്ന ഭൂരിപക്ഷവും പിന്നീട് അപകടങ്ങൾ വരുത്തിവെച്ച് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. എന്നിരുന്നാലും ചിലർ ഒരു പരിഗണനയും കൂടാതെ നിയമലംഘനം നടത്തുന്നതാണ് മറ്റുള്ളവരുടെ ജീവന് ഭീഷണിയായി തീരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.