ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ ഏഴു ലക്ഷത്തിലധികം കുടുംബങ്ങൾ എനർജി സപ്പോർട്ട് സ്കീമിന് പുറത്തായതായി കണക്കുകൾ. 400 പൗണ്ട് ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാൻ ഊർജ്ജ വിതരണക്കാരില്ലാത്ത പാർക്ക് ഹോമുകൾ, ഹൗസ്ബോട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് ഈ സ്കീമിൽ നിന്ന് പുറത്താക്കപ്പെട്ടവർ. ഇത്തരത്തിലുള്ള 900,000-ത്തിലധികം കുടുംബങ്ങൾക്ക് അർഹതയുണ്ടെന്ന് ഫെബ്രുവരിയിൽ സർക്കാർ അറിയിച്ചു. എന്നാൽ മെയ് 31 ന് മുമ്പ് ഏകദേശം 200,000 അപേക്ഷകൾ മാത്രമാണ് നൽകിയത്.
ശൈത്യകാലത്ത് എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലിൽ നിന്ന് 400 പൗണ്ട് ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നേരിട്ട് ബില്ലുകൾ അടയ്ക്കുന്ന കുടുംബങ്ങൾക്ക്, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള പ്രതിമാസ പേയ്‌മെന്റുകളിലൂടെ പണം നൽകി. മറ്റുള്ളവർക്കായി സർക്കാർ ഈ വർഷം ആദ്യം £400 എനർജി ബിൽ സപ്പോർട്ട് സ്കീം ഇതര ഫണ്ടിംഗ് ആരംഭിച്ചിരുന്നു. സ്കീമിന് കീഴിലുള്ള രണ്ട് ലക്ഷത്തിലധികം അപേക്ഷകളിൽ 125,000 അപേക്ഷകൾ ജൂൺ ആദ്യം തന്നെ തീർപ്പാക്കി. 6,000 എണ്ണം അംഗീകരിച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. 13,000 എണ്ണം ലോക്കൽ കൗൺസിലുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. 60,000 എണ്ണം നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്തു.
ശൈത്യകാലത്ത് വിലക്കയറ്റം ഉണ്ടായപ്പോൾ കുടുംബങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ കോടിക്കണക്കിന് ചെലവഴിച്ചുവെന്നും അതിൽ പകുതിയും എനർജി ബില്ലിൽ ആയിരുന്നുവെന്നും സർക്കാർ വക്താവ് അറിയിച്ചു. യോഗ്യതയുള്ള എല്ലാവർക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കഴിയുന്നത്ര വേഗത്തിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്യാനും അന്തിമ പരിശോധനകൾ പൂർത്തിയാക്കാനും കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Leave a Reply