ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സിംഗിൾ-യൂസ് ഇ-സിഗരറ്റ് പ്രാബല്യത്തിൽ വന്നിട്ടും വാപ് മാലിന്യ പ്രശ്നം ഗുരുതരമായി തുടരുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. റീസൈക്ലിംഗ് ക്യാമ്പയിൻ ഗ്രൂപ്പായ മെറ്റീരിയൽ ഫോക്കസ് നടത്തിയ പഠനത്തിൽ 2025-ൽ ഓരോ ആഴ്ചയും ഏകദേശം 6.3 മില്യൺ വാപുകളും പോഡുകളും ഉപേക്ഷിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയത് . കഴിഞ്ഞ വർഷത്തേക്കാൾ 23% അളവിൽ കുറവുണ്ടായെങ്കിലും മാലിന്യത്തിന്റെ തോത് ഇപ്പോഴും ഉയർന്ന നിലയിലാണന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . ജൂൺ 1 മുതൽ സിംഗിൾ-യൂസ് വാപുകളുടെ വിൽപ്പന നിരോധിച്ചതോടെ വാങ്ങൽ നിരക്കിലും 31% ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഉപേക്ഷിക്കുന്ന വാപുകളിൽ അടങ്ങിയിരിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് . ഉപേക്ഷിക്കപ്പെട്ട ഇത്തരം മാലിന്യങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം ദിവസവും ഒരു തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നതായി മാലിന്യസംസ്‌കരണ കമ്പനിയായ വീയോലിയ അറിയിച്ചു. പ്രതിമാസം 2 ലക്ഷത്തിലധികം തെറ്റായി റീസൈക്ലിംഗിലേക്ക് വരുന്ന വാപുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . കഴിഞ്ഞ നാല് വർഷത്തിനിടെ 1 ബില്യണിലധികം വാപുകൾ ഉപേക്ഷിക്കപ്പെട്ടതായും പഠനം പറയുന്നു. ഉപയോക്താക്കളിൽ 47% പേർക്ക് വാപുകൾ റീസൈക്കിൾ ചെയ്യാമെന്നറിയില്ലെന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

റീചാർജബിൾ മോഡലുകളിലേക്ക് വിപണി മാറിയിട്ടും പ്രതിവാരം ഏകദേശം 2.2 മില്യൺ സിംഗിൾ-യൂസ് വാപുകൾ ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട്. വാപ് മാലിന്യങ്ങൾ മൂലം ബിൻ ലോറിയിലും റീസൈക്ലിംഗ് കേന്ദ്രങ്ങളിലും തീപിടിത്തങ്ങൾ വർധിച്ച് വാർഷികമായി £1 ബില്യൺ വരെ നഷ്ടമുണ്ടാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാപ് വിൽപ്പന കേന്ദ്രങ്ങളിൽ നിർബന്ധിത റീസൈക്ലിംഗ് സൗകര്യങ്ങളും പൊതുജന ബോധവൽക്കരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.