ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ)യുടെ മുന്നറിയിപ്പിനെ തുടർന്ന് അടുത്തിടെ വാങ്ങിയ ചോക്ലേറ്റുകളും തൈരും പിസ്സയും തിരിച്ചുവിളിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റുകൾ. മോറിസൺസ്, ആൽഡി, ടെസ്‌കോ, അസ്‌ഡ, സെയിൻസ്‌ബറി എന്നിവയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് എഫ്എസ്എ പറഞ്ഞിരുന്നു. വാങ്ങിയവർ ഇത് കഴിക്കരുതെന്നും നിർദേശമുണ്ട്. ചില ഉത്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. മറ്റു ചിലതിൽ ലേബലിൽ പരാമർശിച്ചിട്ടില്ലാത്ത ചേരുവകൾ ഉൾപ്പെട്ടതായി കണ്ടെത്തി. മുട്ടയുടെ അലർജിയുണ്ടെങ്കിൽ ഇത് അപകടകരമാണെന്ന് അതോറിറ്റി പറഞ്ഞു.

താഴെകാണുന്ന ഉൽപ്പന്നങ്ങൾ കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ വാങ്ങിയവർ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചേല്പിക്കണം.

• മോസർ റോത്ത് ദ കളക്ഷൻ മിൽക്ക്, വൈറ്റ്, ഡാർക്ക് ചോക്ലേറ്റുകൾ എന്നിവയാണ് ആൽഡി തിരിച്ചുവിളിക്കുന്നത്. ലേബലിൽ പരാമർശിക്കാത്ത മുട്ട ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളതിനാലാണിത്. 160 ഗ്രാം വലിപ്പമുള്ള പാക്ക് ആണ്. കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് പോയിന്റ് ഓഫ് സെയിൽ നോട്ടീസും നൽകിയിട്ടുണ്ട്. റീഫണ്ടിനായി അത് വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശമുണ്ട്.

• യോപ്ലൈറ്റ് യുകെ- ഉൽപ്പന്നത്തിൽ ചെറിയ ലോഹക്കഷണങ്ങൾ അടങ്ങിയിരിക്കാമെന്നതിനാൽ യോപ്ലൈറ്റ് ഫ്രൂബ്സ് സ്ട്രോബെറി, റെഡ് ബെറി, പീച്ച് വെറൈറ്റി പാക്ക് എന്നിവ തിരിച്ചുവിളിക്കുന്നു. മൾട്ടിപാക്കിനുള്ളിൽ പീച്ച് ഫ്ലേവറിൽ ചെറിയ ലോഹക്കഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നം കഴിക്കുന്നത് സുരക്ഷിതമല്ല. പാക്കേജിംഗിൽ ’09 Feb C’ എന്ന് കാണുന്ന ഉത്പന്നം തിരികെ ഏല്പിക്കുക.

• ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയ കണ്ടെത്തിയതിനാൽ പേസ്ട്രി ഉൾപ്പെടെയുള്ളവ ബേക്ക്എവേ തിരിച്ചുവിളിക്കുകയാണ്. ഈ ഉത്പന്നങ്ങൾ വാങ്ങിയവർ സ്റ്റോറിൽ തിരികെ ഏല്പിക്കുക.

•Aldi Ready Roll Pizza

Pack size: 400 g
Use-by date: 13 January 2022

•Asda Pizza Dough

Pack size: 400 g
Use-by date: 15 January 2022

•Pizza Express Ready to Roll Dough

Pack size: 400 g
Use-by date: 20 January 2022

•Pizza Express Pre Rolled Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Finest Butter Enriched Ready Roll Puff Pastry

Pack size: 320 g
Use-by date: 14 January 2022

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

•Tesco Pizza Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 25 January 2022

•Asda Ready Roll Light Puff Pastry

Pack size: 375 g
Use-by date: 16 January 2022

•Asda Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Short Pastry

Pack size: 375 g
Use-by date: 24 January 2022

•by Sainsbury’s Ready Roll Puff Pastry

Pack size: 375 g
Use-by date: 17 January 2022

•Morrisons Pizza Dough

Pack size: 400 g
Use-by date: 17 January 2022