ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാ ബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ഇളയ മകൾ ഇസ ഫാത്തിമയെയും ഇസ്ഹാഖിനെയും വിദഗ്ധ പരിശോധനക്കായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10 നായിരുന്നു അപകടം. ഖുൻഫുദയിൽ നിന്നു ഷക്കീക്കിലേയ്ക്ക് പോകുമ്പോൾ സവാൽഹയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടുദിവസം മുൻപാണ് കുടുംബം സന്ദർശക വീസയിൽ സൗദിയിലെത്തിയത്. ഷക്കീക്കിലേയ്ക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഖുൻഫുദയിൽനിന്ന് 60 കിലോമീറ്റർ അകലെ ഹലി ജൂനൂബ് ആശുപത്രിയിൽ.