അമ്മയുമൊത്ത് നടന്നുപോകവെ മകന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപ്പെടുത്തിയ മാതാവ് ആണ് വൈറലാകുന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായണ്‍ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയെയും മകനെയുമാണ് പശു ആക്രമിച്ചത്.

കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നില്‍ പശു നില്‍ക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പില്‍ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു.

എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പശു കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയാണ്. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേര്‍ന്ന് പശുവിനെ കീഴ്പ്പെടുത്തി മാതാവിനേയും മോചിപ്പിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.