ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രസവ സമയത്ത് ഗ്യാസും, വായുവും ലഭിക്കാതെ വന്നതിനെ തുടർന്ന് അതികഠിന വേദന സഹിച്ച യുവതിയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മാധ്യമപ്രവർത്തകയായ ലീ മിൽനരാണ് മകൻ തിയോയ്ക്ക് ഹാർലോയിലെ പ്രിൻസസ് അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ വെച്ച് ജന്മം നൽകിയത്. പ്രസവത്തിൽ പ്രശ്നങ്ങൾ എടുത്ത് കാട്ടിയ ഡോക്ടർമാരുടെ നടപടിയെ ഞെട്ടിച്ചുകൊണ്ടാണ് കുഞ്ഞ് ജനിച്ചത്. ‘പ്രീ-എക്ലാംസിയ കാരണം അവളുടെ പ്രസവം വളരെ വേഗത്തിൽ പുരോഗമിച്ചു. ഒരു എപ്പിഡ്യൂറലിന് സമയമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വേദന തടയാൻ ഒരു കുത്തിവെപ്പ് മാത്രം മതി’- മുപ്പത്തിമൂന്നുകാരനായ ഭർത്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു. വേദന ശമിപ്പിക്കാൻ ഞാൻ യാചിച്ചുകൊണ്ടിരുന്നു, പക്ഷേ അവർക്ക് എനിക്ക് നൽകാൻ ഉണ്ടായിരുന്നത് കേവലം പാരസെറ്റമോൾ മാത്രമാണ്. ജീവിതത്തിൽ ആ നിമിഷം ഞാൻ ഭയപ്പെട്ടു. അകത്തും പുറത്തും വേദന’- ലീ മിൽനർ പറയുന്നു. ആശുപത്രിയിൽ മൂന്ന് താൽക്കാലിക ഗ്യാസ്, എയർ യൂണിറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ മുൻപ് ഫെബ്രുവരി 13 -ന് നടന്ന പ്രസവത്തിലും യൂണിറ്റ് പ്രവർത്തിച്ചിരുന്നില്ല. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ സ്ഥിരമായ ഗ്യാസ്, എയർ യൂണിറ്റുകൾ ഉടൻ സജ്ജീകരിക്കുമെന്ന് മിഡ്‌വൈഫറി ഡയറക്ടർ ഗ്യൂസെപ്പെ ലാബ്രിയോള പറഞ്ഞു.

പ്രസവിക്കാൻ പോകുന്ന സ്ത്രീകൾക്ക് അവരുടെ ഏത് ചോദ്യത്തിനും വിളിക്കാൻ പുതിയൊരു ഹെൽപ്‌ലൈൻ സംവിധാനവും പുറത്ത് വരുമെന്നും അധികൃതർ വ്യക്തമാക്കി. 2022-ലെ എൻഎച്ച്എസ് മെറ്റേണിറ്റി സർവേ പറയുന്നത് അനുസരിച്ച് 76% സ്ത്രീകളും അവരുടെ പ്രസവസമയത്ത് നൈട്രസ് ഓക്സൈഡ് എന്നറിയപ്പെടുന്ന വാതകവും വായുവും ഉപയോഗിച്ചിരുന്നു എന്നാണ്. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും, പലവിധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.