ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി, പെട്രോൾ– ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ആക്ഷേപമുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ അറിയിക്കാം.

15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വർഷത്തിലൊരിക്കൽ പുതുക്കുന്നതിനു പകരം 6 മാസത്തിലൊരിക്കലാക്കാനും നിർദേശമുണ്ട്. ഇവയ്ക്കുള്ള ഫീസും വർധിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

8 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് 2 വർഷത്തേക്കും 8 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. 15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ പൊളിച്ചു കളഞ്ഞതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസില്ല. ബസുകളിൽ വീൽ ചെയർ കയറ്റാൻ സൗകര്യമടക്കം അംഗപരിമിതർക്കു കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താനും നിർദേശമുണ്ട്.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് ഇരട്ടിയിലേറെയാക്കും. വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ. അഭിപ്രായങ്ങളും നിർദേശങ്ങളും അയയ്ക്കേണ്ട ഇമെയിൽ വിലാസം: [email protected]