കാലാവസ്ഥ വ്യതിയാനം എവറസ്റ്റിെനയും ബാധിച്ചിരിക്കുകയാണ്.എവറസ്റ്റിൽ അനാഥമായി കിടക്കുന്ന മൃതദേഹങ്ങൾ ഇപ്പോൾ പുറംലോകത്തിനു മുന്നിലേക്കെത്തുകയാണ്. മഞ്ഞു മൂടി കിടന്നിരുന്ന മൃതദേഹങ്ങളാണ് ആഗോള താപനത്തിന്റെ ഫലമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാൻ പുറപ്പെടുന്നവരേറെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ചിലർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. മറ്റു ചിലർക്ക് ജീവൻ തന്നെ നഷ്ടമാകും. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ തിരികെയെത്തിക്കുന്നത് അപൂർവമാണ്. ഇതിന് ചെലവാകുന്ന ഭീമമായ തുക തന്നെയാണ് കാരണം. ഒരു മൃതദേഹം താഴ്‌വാരത്തിലെത്തിക്കാൻ കുറഞ്ഞത് 25 മുതൽ 50 ലക്ഷം രൂപ വരെ ചെലവാകും.
രാജ്യാന്തര തലത്തിൽ വർധിച്ച ചൂടിൽ മഞ്ഞുരുകൽ ശക്തമായത് എവറസ്റ്റിനെയും ബാധിച്ചിരിക്കുന്നത്. അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങൾ ഷെർപ്പകൾ താഴ്‌വാരത്തിലേക്കെത്തിച്ചു.
എന്നാൽ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോൾ തെളിഞ്ഞുവരുന്ന മൃതദേഹങ്ങൾ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകൾ കൊണ്ടു മൂടി പ്രാർഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. എവറസ്റ്റ് യാത്രയ്ക്കു പോകുന്നവർക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാൻ പ്രത്യേക പരിശീലനം പോലും നൽകുന്നുണ്ട്. സർക്കാർ തലത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്നും നേപ്പാൻ മൗണ്ടനീയറിങ് അസോസിയേഷൻ പറയുന്നു
Leave a Reply