സ്റ്റേഷനിലെത്തിച്ച പ്രതി പിക്കാസ് കൊണ്ടടിച്ചതിനെത്തുടർന്ന് പോലീസുകാരന് ദാരുണാന്ത്യം. സ്‌റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി കസേരയില്‍ നിന്നും വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് ഉദ്യോഗസ്ഥരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പോലീസ് അറസ്റ്റുചെയ്തു