ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകരോഗം മൂലം ആറുമാസത്തിനുള്ളിൽ മരിക്കാൻ സാധ്യത ഉള്ള മുതിർന്നവർക്ക് അസ്സിസ്റ്റഡ് ഡയിങിന് അനുമതി നൽകുന്ന ബിൽ പരിഗണിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും. നിലവിൽ ഈ ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്. കഴിഞ്ഞ നവംബറിൽ ഹൗസ് ഓഫ് കോമൺസിൽ ഈ ബില്ലിൻെറ ആദ്യ ഘട്ടം പാസായി. ഇതിന് പിന്നാലെ വിശദമായ പരിശോധനയ്ക്ക് വിധേയമായ ബില്ലിൽ നിരവധി ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എംപിമാർക്കിടയിൽ അടുത്തിടെ നടന്ന ചർച്ചകൾക്ക് പിന്നാലെ കൂടുതൽ മാറ്റങ്ങൾക്കുള്ള സാധ്യത മുന്നോട്ട് വന്നിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു രോഗിയുടെയും ഇഷ്ടത്തിന് വിരുദ്ധമായി ഈ പ്രക്രിയയിൽ അവരെ പങ്കെടുക്കാൻ നിർബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എംപിമാർ പറയുന്നു. ഇത് കൂടാതെ രോഗികളുമായി അസിസ്റ്റഡ് ഡൈയിംഗിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിൽ നിന്ന് മെഡിക്കൽ ജീവനക്കാരെ വിലക്കുകയും ചെയ്യും. സമയപരിധി കഴിഞ്ഞതിനാൽ അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലെ കൂടുതൽ മാറ്റങ്ങൾക്ക് വോട്ട് ചെയ്യാൻ എംപിമാർ കൂടുതൽ ചർച്ചയും വോട്ടെടുപ്പും നടത്തും. കൂടാതെ, ബിൽ അടുത്ത ഘട്ടത്തിലേക്ക് പാസാക്കണോ വേണ്ടയോ എന്നതിനെ കുറിച്ചുള്ള അന്തിമ വോട്ടെടുപ്പ് അതേ ദിവസമോ അതിനു ശേഷമോ നടക്കും.

മെഡിക്കൽ പ്രൊഫഷണലോ ആരോഗ്യ വിദഗ്ദ്ധനോ ദയാവധത്തിൽ പങ്കെടുക്കാൻ ബാധ്യതയില്ലെന്ന് യഥാർത്ഥ ബില്ലിൽ പറയുന്നു. ലേബർ എംപി കിം ലീഡ്ബീറ്റർ നിർദ്ദേശിച്ചതും എംപിമാർ അംഗീകരിച്ചതുമായ ഒരു ഭേദഗതിയിൽ ഈ സംരക്ഷണ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. അതായത് ഇതിൽ സാമൂഹിക പരിപാലന പ്രവർത്തകർ ഫാർമസിസ്റ്റുകൾ എന്നിവരെയും ഉൾപ്പെടുത്തി. ലേബർ എംപി കിം ലീഡ്‌ബീറ്റർ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ നിരവധി കുടുംബങ്ങൾ നേരിടുന്ന ആഘാതം എടുത്തുകാണിച്ചു. എന്നിരുന്നാലും, ബിൽ തിടുക്കത്തിൽ അവതരിപ്പിച്ചതാണെന്നും ദുർബലരായ വ്യക്തികൾക്ക് മതിയായ സംരക്ഷണം ഇല്ലെന്നും വിമർശകർ ആശങ്ക പ്രകടിപ്പിച്ചു. കൺസർവേറ്റീവ് എംപി റെബേക്ക പോൾ, അസിസ്റ്റഡ് ഡൈയിംഗ് അവതരിപ്പിക്കുന്നതിനു പകരം ജീവിതാവസാന പരിചരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.