നവിമുംബൈയിൽ മലയാളി നവവധുവിനെ കാണാതായി രണ്ടര മാസത്തിനു ശേഷവും വിവരമില്ല. നെരുൾ സെക്ടർ പത്തിലെ എൻഎൽബി 32-6 ൽ താമസിക്കുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി മോഹനൻ പിള്ളയുടെ മകൾ നിത്യയെ (27) വിവാഹം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുശേഷമാണു കാണാതായത്.ഡിസംബർ 18നു താനെ ഘോഡ്ബന്ദർ റോഡ് നിവാസിയും ആറന്മുള സ്വദേശിയുമായ ശിവശങ്കരൻ നായരുടെ മകൻ ശൈലേന്ദ്രനെ വിവാഹം കഴിച്ച നിത്യയെ ജനുവരി മൂന്നിനു രാവിലെ മുതലാണു കാണാതായത്.
ഭർതൃവീട്ടുകാർ അറിയിച്ച പ്രകാരം അടുത്ത ദിവസം മോഹനൻ പിള്ള താനെ കാസർവഡാവ്‌ലി പൊലീസിൽ പരാതി നൽകി.ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നിത്യ ബെംഗളൂരുവിലെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇവരുടേത് പ്രണയവിവാഹമായിരുന്നു.വിവരം ലഭിക്കുന്നവർ പൻവേൽ കേരളീയ കൾചറൽ സൊസൈറ്റിയുമായി ബന്ധപ്പെടണം.ഫോൺ:22 -27492007, 9967327424.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ