ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും.
കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണെനെന്ന് റിപ്പോർട്ട്. യുവതി പറഞ്ഞതായുള്ള റിപ്പോർട്ട് ദ ടൈംസ് ഒാഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതൽ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഓഷിവാര പോേലീസിന് യുവതി സമർപ്പിച്ചിട്ടുണ്ട്. 2010 മുതൽ 2015വരെ മാസം 80000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ യുവതിക്ക് നൽകിയിരുന്നു. ഡിജിറ്റൽ ഇടപാടുകളായിരുന്നു ഇത്.
ഇതിന്റെ സ്റ്റേറ്റ്മെന്റാണ് നൽകിയിരിക്കുന്നത്. ഫ്ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി രൂപ യുവതി ആവശ്യപ്പെട്ടതെന്ന് മുംബൈ പോലീസ് പറയുന്നു. യുവതിയുടെ അഭിഭാഷകനാണ് ഇത്തരത്തിൽ വിശദീകരണം നൽകിയത്.
2015വരെ ബിനോയിയും യുവതിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. 2015 വരെ യുവതിയും ബിനോയിയും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ 2015 ൽ ബിനോയി പണം നൽകുന്നത് നിർത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്.
2015 ൽ ബിനോയി യുവതിയെയും കുട്ടിയെയും കാണാൻ എത്തുന്നത് നിർത്തിയതായും പോലീസ് പറയുന്നു. യുവതി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ബിനോയിക്ക് കത്ത് അയച്ചത്, കുട്ടിയുടെ സംരക്ഷണത്തിനാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഓഷിവാര പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പോലീസ് പരിശോധിക്കും.വാട്സ് ആപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗം, വഞ്ചന, മനഃപൂർവം അപമാനിക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 13നാണ് മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അച്ഛൻ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു.
യുവതിയെ പരിചയമുണ്ടെന്നും എന്നാൽ, ഈ പരാതി ബ്ലാക്മെയിലിങ് ശ്രമമാണെന്നും ബിനോയ് പ്രതികരണം ഡിഎൻഎ ടെസ്റ്റിന് തയാറാണെന്ന് തുടക്കത്തിൽ പറഞ്ഞ ബിനോയ് പിന്നീട് ഇക്കാര്യം ചോദിച്ചപ്പോൾ അഭിഭാഷകരുമായി ആലോചിക്കട്ടെ എന്നാണ് പറഞ്ഞത്.
എന്നാൽ ഈ പ്രശ്നത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ പാർട്ടി ഇടപെടിലില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില് ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Leave a Reply