മൂന്നാർ: മൂന്നാര്‍ സമരപന്തലില്‍ നിന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ ഗോമതിയേയും കൗസല്യയേയും നിര്‍ബന്ധപൂര്‍വ്വം പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇപ്പോഴും ആം ആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരം തുടരുകയാണ്. വളരെ നാടകീയമായി വലിച്ചിഴച്ചാണ് സമരക്കാരെ പൊലീസ് നീക്കിയത്. ഗോമതിയെ വലിച്ചിഴച്ചാണ് പൊലീസുകാർ ആംബുലൻസിലേക്ക് കയറ്റിയത്. ഗോമതി ആംബുലൻസിൽ നിന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചു. പ്രദേശത്ത് സംഘർഷ സമാന സാഹചര്യമാണ്. പിന്തുണ പ്രഖ്യാപിച്ചു സമരപ്പന്തലിലുണ്ടായിരുന്ന ആം ആദ്മി നേതാക്കളുടെ എതിർപ്പിനെ മറികടന്നായിരുന്നു പൊലീസ് നീക്കം. ഇവിടെ കനത്ത പൊലീസ് കാവലുണ്ട്.
പെമ്പിളൈ ഒരുമൈ പ്രവർത്തകരെ കൂടാതെ ആം ആദ്മിയും പാര്‍ട്ടി നേതാവ് സി ആര്‍ നീലഘണ്ടനും പ്രവര്‍ത്തകരും സമര രംഗത്തുണ്ട്. വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിച്ചു.
എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈയുടെയും ആം ആദ്മി പാർട്ടിയുടെയും നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ജനപിന്തുണ ഏറുന്നു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുമാണ് സമര പന്തലിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പോലീസ് നടപടിയെ ചെറുക്കാൻ ആംആദ്മി പ്രവർത്തകരും, പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും ശ്രമിച്ചത് സ്ഥലത്ത് സംഘർഷമുണ്ടാക്കി. മറ്റൊരു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക നിരാഹാരവും ആരംഭിച്ചു. രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യസഹായം നൽകാൻ അനുവദിക്കില്ലെന്നും പൊമ്പിള ഒരുമൈ പ്രവർത്തക ഗോമതി പറഞ്ഞു.
സമരം പൊളിക്കാൻ വേണ്ടി സി.പി.എം പ്രവർത്തകർ കാട്ടിയ അമിതാവേശം സി.പി.എംന് കൂടുതല്‍ വിനയായി. പന്തൽ പൊളിച്ചതിന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തതോടെ പണം കിട്ടാത്ത കോൺട്രാക്ടറാണ് സമരം പൊളിക്കാൻ ശ്രമിച്ചത് എന്ന സി.പി.എംന്റെ കള്ള പ്രചരണവും പൊളിഞ്ഞു. പന്തൽ പൊളിക്കാൻ സി.പി.എം പ്രവർത്തകർ നടത്തിയ ശ്രമത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും, പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും ചേര്‍ന്ന് ശക്തമായി നേരിട്ടത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി. ഇതോടെ സി.പി.എം കള്ളപ്രചരണം നടത്തുന്നുവെന്ന് കൂടുതൽ ബോധ്യമാകുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടിയേയും, പൊമ്പുളൈ ഒരുമൈയെ പൂര്‍ണമായി തകര്‍ക്കുക, അല്ലെങ്കില്‍ ശിഥിലീകരിക്കുക, ഹൈജാക്ക് ചെയ്യുക എന്ന സി പി എമ്മിന്റെ ലക്ഷ്യത്തിന് കൂട്ട് നില്‍ക്കുന്നത് കൈരളി ടിവിയും ദേശാഭിമാനിയുമാണ്.
Leave a Reply