ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസിൽ മകനും ഭർത്താവും അറസ്റ്റിൽ. മൂത്ത മകനോട് കൂടുതൽ വാത്സല്യം കാട്ടിയതിനാണ് ഇളയ മകൻ രാജ്കുമാര്‍ അമ്മയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മണികുമാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു.

2017 ഫെബ്രുവരി 14 നാണ് മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ ക്രഷ് ജീവനക്കാരി രാജഗുരു കൊല്ലപ്പെട്ടത്. രാജഗുരുവിന്റെ ഇളയ മകൻ രാജ്കുമാർ തന്നെയായിരുന്നു ആദ്യഘട്ടം മുതൽ സംശയത്തിന്റെ നിഴലിൽ. കൊലപാതകത്തിന്റെ ചുരുളഴിയാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. മകനെ രക്ഷിക്കാൻ അയൽവാസിയെ പ്രതിയാക്കാൻ പിതാവ് മണികുമാർ നടത്തിയ നീക്കമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഞ്ചാവിന്റെ ലഹരിയിലാണ് രാജ് കുമാർ അമ്മയെ വെട്ടി കൊലപ്പെടുത്തിയത്. തലയിലും മുഖത്തുമായി അഞ്ചിടത്ത് വെട്ടി. രാജ് ഗുരുവിന്റെ കഴുത്തിലുണ്ടായിരുന്ന പന്ത്രണ്ട് പവൻ തൂക്കമുള്ള രണ്ട് മാലയും കവർന്നു. വാക്കത്തിയും മാലയുമായി വീട്ടിലെത്തിയ രാജ് കുമാർ പിതാവ് മണികുമാറിനോട് സംഭവം വിവരിച്ചു.

കത്തിയും ആഭരണങ്ങളും ഒളിപ്പിച്ച ശേഷം മണികുമാർ മകനെ തമിഴ്നാട്ടിലേക്ക് കടത്തി. ശിവകാശിയിലെ ബന്ധുവീട്ടിൽ നിന്നാണ് രാജ് കുമാറിനെ പിടികൂടിയത്. കൃത്യം നടത്തുമ്പോൾ 17 വയസ് മാത്രമായിരുന്നു രാജ്കുമാറിന്റെ പ്രായം. മകനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളാണ് മണികുമാറിനെ കേസിൽ പ്രതിയാക്കിയത്.