ബെഡ്ഫോർഡ് : ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500 ൽ അധികം ആൽബങ്ങൾക്കു ഈണം പകർന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ ശ്രീ പീറ്റർ ചേരാനല്ലൂർ തൻറെ സംഗീത ജീവിതത്തിന്റെ സിൽവർ ജൂബിലി ആൽബം “ദി ഗ്ലോറി ടു ഗോഡിന്റെ” വിജയത്തിനു ശേഷം സംഗീതം നൽകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്ത്മസ് റിലീസ് ക്രിസ്തീയ സംഗീത ആൽബം “ഗോഡ്സ് ഗ്രേസ്” ബെഡ്ഫോർഡ് മലയാളിയും,ഡിവൈൻ മേഴ്‌സി പ്രയർ ഗ്രൂപ്പ് ലീഡും,ബെഡ്ഫോർഡ് ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സും പത്തനംതിട്ട സ്വദേശിയുമായ ശ്രീമതി മേബിൾ രാജൻ ,പ്രശസ്ത വചന പ്രഘോഷകനും സംഗീത രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, ശ്രീ രാജേഷ് അത്തിക്കയം,ഫാ. വർഗീസ് സാമുവേൽ എന്നിവരുടെ മനോഹരമായ വരികൾ ഈണങ്ങളാകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ആൽബം “ ഗോഡ്സ് ഗ്രേസ്” ശ്രീ രാജൻ കോശി നിർമിച്ചു , RR ക്രീയേഷൻസ് നിങ്ങളിലേക്കെത്തിക്കുന്നു.


ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ കെസ്റ്റർ,മധു ബാലകൃഷ്ണൻ,അഭിജിത് കൊല്ലം,മനോജ് ക്രിസ്റ്റി,നിക്സൺ,രാജൻ കോശി (ബെഡ്ഫോർഡ്),പീറ്റർ ചേരാനല്ലൂർ,മിഥില മൈക്കിൾ,നൈഡിൻ പീറ്റർ എന്നിവർക്കൊപ്പം യു.കെയിലെ വളർന്നു വരുന്ന ഗായികയും നിരവധി സംഗീത ആൽബങ്ങളിൽ ഇതിനോടകം ഗാനങ്ങൾ ആലപിക്കുകയും ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി യങ് ടാലെന്റ് അവാർഡ് വിന്നറുമായ ഡെന്ന ആൻ ജോമോൻ(ബെഡ്ഫോർഡ്),അപർണ ജെയിംസ്,എയ്ഞ്ചലീനാ സിബി എന്നിവർ ഈ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈ ആൽബത്തിന്റെ ഔദ്യോഗിക പ്രകാശനകർമ്മം ഇന്ന്(14 .12 .19) ബെർമിങ്ഹാമിൽ നടന്ന സെഹിയോൻ രണ്ടാം ശനി കൺവെൻഷനിൽ വെച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവും സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലും ചേർന്ന് നിർവഹിക്കുകയുണ്ടായി നിർവഹിക്കുകയുണ്ടായി. തുടർന്ന് ഡെന്ന ജോമോൻ ഈ ആൽബത്തിൽ ആലപിച്ചിരിക്കുന്നു ഗാനം സെഹിയോൻ വേദിയിൽ ആലപിക്കുകയുണ്ടായി.ഈ ആൽബം നിങ്ങൾക്ക് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. രാജൻ കോശി (ബെഡ്ഫോർഡ് ):07877027439

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ