ന്യൂസ് ഡെസ്ക്, മലയാളം യുകെ

2022 – ൽ യുകെ സർക്കാർ രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ വ്യക്തിപരമായ വിവരങ്ങൾ ചോർന്ന ഒരു അഫ്ഗാൻ പൗരനെയും കുടുംബാംഗങ്ങളെയും ഉടൻ നാടു കടത്തുന്നതിനായി പാകിസ്ഥാനിൽ കസ്റ്റഡിയിലെടുത്തു. പിതാവിന്റെ സൈനിക ബന്ധങ്ങൾ കാരണം അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചയച്ചാൽ കുടുംബാംഗങ്ങളുടെ ജീവൻ നഷ്ടമാകുവോ എന്ന ഭയം അഫ്ഗാൻ സ്വദേശിയുടെ മകൻ പറയുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേയ്ക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ നിരവധി പേരെ സർക്കാർ യുകെയിലേക്ക് മാറ്റിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്നാണ് താലിബാൻെറ അവകാശവാദം. എന്നാല്‍ ഇതിന് വിപരീതമായാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തതിനുശേഷം ഈ കുടുംബം യുകെയുടെ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസി (ARAP) യിൽ അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രാലയം ഇവരുടെ അപേക്ഷ അംഗീകരിച്ചു. നടപടിക്രമങ്ങൾ തീരുവാൻ 2024 ഒക്ടോബർ മുതൽ ഇവർ പാകിസ്ഥാനിൽ കഴിഞ്ഞു. എന്നാൽ ഈ കാലയളവിൽ നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞതിനാണ് ഇവർ പാകിസ്ഥാനിൽ പിടിയിലായത്. കുടുംബത്തിലെ കുട്ടികളെ പോലും തടങ്കൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. 2022-ലെ ഡേറ്റാ ലംഘനം യുകെയിൽ പുനരധിവാസം തേടുന്ന ഏകദേശം 19,000 അഫ്ഗാനികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.